ന്യൂദല്‍ഹി: ശൈശവ വിവാഹത്തെ ന്യായീകരിക്കുന്ന നടപടികളുമായി വീണ്ടും കേന്ദ്രം . ഇക്കുറി ജനനി സുരക്ഷ പദ്ധതിയിലെ പരിഷ്കാരങ്ങളാണ് വിവാദമുയര്‍ത്തുന്നത്. പ്രസവ സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അന്നു മുതല്‍ കുട്ടിക്ക് ആറു മാസം പ്രായമാകും വരെ സര്‍ക്കാര്‍ നല്കി വരുന്ന ധന സഹായ പദ്ധതിയാണ് ജനനി സുരക്ഷാ പദ്ധതി .
ഈ പദ്ധതിയുടെ സൗജന്യം ലഭിക്കുന്നതിന് കുറഞ്ഞ പ്രായ പരിധി 19 വയസ് ആയിരുന്നു.ഇപ്പോള്‍ ഇത് 18 വയസായി കുറച്ചു. ഇതോടെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിനും അംഗീകാരം നല്‍കിയിരിക്കുകയാണ് . ഐക്യരാഷ്ട്ര സഭയില്‍ ശൈശവ വിവാഹത്തിനെതിരായ പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടാഞ്ഞത് പരക്കെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതിനു പുറകേയാണ് ജനനി സുരക്ഷാപദ്ധതിയുടെ സൗജന്യത്തിനുള്ള പ്രായ പരിധി 18 വയസായി കുറച്ചത്. പുതിയ നിയമ പരിഷ്കരണ സര്‍ക്കുലര്‍ ഇതിനകം കേന്ദ്രം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അയച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: