മുംബൈ : ദീപാവലി എത്തുന്നതോടെ സെന്‍സെക്സ് 21,000 ല്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ഇന്നലെയും കയറി. മികച്ച രീതിയില്‍ വ്യാപാരം തുടങ്ങിയെങ്കിലും ഉയര്‍ന്ന നിരക്കില്‍ വില്പന കൂടിയത് വില പിടിച്ചു താഴ്ത്തി.
20915 ല്‍ ആരംഭിച്ച ബിഎസ്ഇ സൂചിക 20970 വരെ എത്തി. പിന്നീട് കുറഞ്ഞ് 20893.89 ല്‍ അവസാനിച്ചു. വര്‍ധന 11 പോയിന്റ്. എന്‍എസ്ഇ നിഫ്റ്റി 15.60 പോയിന്റ് കൂടി 6204.95 ലെത്തി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സൂചികകള്‍.
ഏഷ്യന്‍ വിപണികളിലെ ഉണര്‍വും വിദേശ ധനസ്ഥാപനങ്ങള്‍ നേരിയ തോതില്‍ നിക്ഷേപം നടത്തിയതുമാണ് കാരണം. എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികള്‍ സൂചികകളുടെ ഉയര്‍ച്ചയ്ക്ക് വേഗം കൂട്ടി. 13 പ്രമുഖ സെക്ടറുകളില്‍ 10 എണ്ണവും നേട്ടമുണ്ടാക്കി. ഇതില്‍ മെറ്റല്‍, റിയല്‍റ്റി, മൂലധന ഉല്പന്നങ്ങള് എന്നീ മേഖലകള്‍ മികവു കാട്ടി. വെള്ളിയാഴ്ച ബിഎസ്ഇ സൂചിക 467 പോയിന്റാണ് ഉയര്‍ന്നത്.
വിപണി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ സെന്‍സെക്സ് ദീപാവലിയോടെ 21,000 ല്‍ എത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച വിദേശ ധനസ്ഥാപനങ്ങള്‍ 1752.98 കോടിയുടെ നിക്ഷേപം നടത്തി.
30 സൂചികാധിഷ്ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെയും വില കൂടി. പ്രമുഖ സെക്ടറുകളില്‍ റിയല്‍റ്റി 2.96% മെറ്റല്‍ 1.74%, പവര്‍ 1.09%, പിഎസ്യു 0.91%, മൂലധന ഉല്പന്നങ്ങള് 4.19% കൂടി. ബിഎസ്ഇ യില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1440 എണ്ണത്തിന്റെ വില കൂടി. സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ജപ്പാന്, ദക്ഷിണ കൊറിയ വിപണികള്‍ മെച്ചപ്പെട്ടു. യൂറോപ്യന്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: