കൊല്ലം: ഓടികൊണ്ടിരുന്ന കാര്‍ നടുറോഡില്‍ കത്തിയത് പരിഭ്രാന്തി പരത്തി. തൊട്ടടുത്ത് തന്നെ ഫയര്‍ സ്റ്റേഷന് ഉണ്ടായിരുന്നതിനാല്‍ മിനിട്ടുകള്‍ക്കകം തീയണക്കാന്‍ സാധിച്ചു. ഇന്നലെ ഉച്ചക്ക് 2.06ന് കടപ്പാക്കടയില്‍ മുനിസിപ്പല്‍ കോംപ്ലക്സിന് മുന്നിലായിരുന്നു സംഭവം. കൊല്ലത്ത് നിന്നും ഉളിയക്കോവിലിലേക്ക് പോകുകയായിരുന്ന കറുത്ത നിറത്തിലുള്ള ഫോര്‍ഡ് കാറാണ് കത്തിയത്. ബോണറ്റില്‍ നിന്നും പുകയുയര്‍ന്ന് തീപടരുകയായിരുന്നു. വാഹനം നിര്‍ത്തിയിട്ട് ഡ്രൈവറും കാറിന്റെ ഉടമയും പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല.
ഉളിയക്കോവില്‍ എംടിവി നഗറില്‍ ബോബിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ബോബിയുടെ ഭര്‍ത്താവ് സന്തോഷും ഡ്രൈവര്‍ സുരേഷുമായിരുന്നു കാറിലുണ്ടായിരുന്നത്. കടപ്പാക്കട ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ഹരികുമാര്‍, അസി. സ്റ്റേഷന് ഓഫീസര്‍ സെബാസ്റ്റ്യന്‍, ലീഡിംഗ് ഫയര്മാന് മുരളീധരന്‍പിള്ള, ഫയര്മാന്മാരായ ഡൊമിനിക്, ഹരികുമാര്‍, സുധീര്‍കുമാര്‍, സരിന്, നിയാസ് എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: