പുനലൂര്‍: പുനലൂര്‍ നഗരസഭയുടെ 2013-14 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ സ്കൂളുകളില്‍ നോളഡ്ജ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
പേപ്പര്‍മില്‍ യു.പി.എസ്, കുതിരച്ചിറ എല്‍.പി.എസ്, തൊളിക്കോട് എല്‍.പി.എസ് എന്നിവിടങ്ങളിലാണ് നോളഡ്ജ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ലോക പ്രശസ്തമായ പ്രോമിത്തീന് കമ്പനിയുടെ സാങ്കേതിക വിദ്യയിലൂടെ കമ്പ്യൂട്ടറിലുള്ള മുഴുവന്‍ വിവരങ്ങളും ഒരു വിരല്‍ത്തുമ്പുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്നതും, അധ്യാപകര്‍ക്ക് ചിത്രങ്ങളുടേയും അനിമേഷനുകളുടേയും സഹായത്തോടെ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കികൊടുക്കാന്‍ കഴിയുന്ന വിധത്തിലുമാണ് നോളഡ്ജ് ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഇതുവഴി സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാനും കൂടുതല്‍ വിജ്ഞാനം നേടാനും കഴിയും. 2013-14 വര്‍ഷത്തെ പദ്ധതിയില്‍ 3,50,000 രൂപ മുടക്കിയാണ് നഗരസഭ നോളഡ്ജ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പേപ്പര്‍മില്‍ യു.പി.എസില്‍ 23ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനും, തൊളിക്കോട് എല്‍.പി.എസില്‍ 25ന് നഗരസഭാ അധ്യക്ഷ ഗ്രേസി ജോണും ഉദ്ഘാടനം നിര്‍വഹിക്കും. കുതിരച്ചിറ എല്‍.പി.എസില്‍ 1,80,000 രൂപ മുടക്കി നിര്‍മ്മാണത്തിലിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നോളഡ്ജ് ബോര്‍ഡ് പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: