മുംബൈ: അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ബിസിസിഐയുടെ അനുമതി. രണ്ടു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നതാവും പരമ്പര.
മല്‍സരങ്ങളുടെ തീയതിയും വേദികളും പിന്നീട് തീരുമാനിക്കും. നേരത്തെ പര്യടനം ഏകപക്ഷീയമായി പ്രഖ്യാപിച്ച ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ)യുടെ നടപടിയെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചേക്കുമെന്ന സ്ഥതിയിലായിരുന്നു.
ബിസിസിഐയുമായി ആലോചിക്കാതെ സിഎസ്എ നവംബര്‍-ജനുവരി മാസങ്ങളില്‍ ഇന്ത്യന്‍ പര്യടനം പ്രഖ്യാപിക്കുകയായിരുന്നു. ഇത് ബിസിസിഐ നേരത്തെ തള്ളിക്കളഞ്ഞെങ്കിലും എന്‍. ശ്രീനിവാസനും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് പ്രസിഡന്റ് ക്രിസ് നെന്സാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പര്യടനം സംബന്ധിച്ചു തത്വത്തില്‍ യോജിപ്പിലെത്തുകയായിരുന്നു.
അതേസമയം ആരോപണ വിധേനായ സിഎസ്എ സിഇഒ ഹാറൂണ്‍ ലോഗര്ട്ടിനെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്പെന്‍ഡ് ചെയ്യാമെന്ന സിഎസ്എയുടെ ഉറപ്പിന്മേലാണ് ബിസിസിഐ പര്യടനത്തിന് തയ്യാറായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: