വാഷിംഗ്ടണ്‍: ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയുടെ ആക്രമണം തടയുന്നതിന് 1998 ലെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് അന്നത്തെ പാകിസ്ഥാന് പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനോട് രഹസ്യമായി സഹായം അഭ്യര്‍ത്ഥിച്ചതായി രേഖകള്‍. പാകിസ്ഥാന് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിക്കുന്ന അല്‍ഖ്വെയ്ദയുടെ ആക്രമണ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഷെരീഫിനോട് സ്വകാര്യമായി ക്ലിന്റണ് ആവശ്യപ്പെട്ടു.
താലിബാന്‍കാരുമായി സഹകരിക്കില്ലെന്ന മറുപടിയാണ് ഷെരീഫ് അമേരിക്കയ്ക്ക് നല്‍കിയത്. അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍ സ്ഥിതിചെയ്യുന്ന ക്ലിന്റന്റെ പ്രസിഡന്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ടെലിഫോണ്‍ രേഖകളില്‍നിന്നാണ് ഇക്കാര്യം വെളിപ്പെട്ടത്.
അല്‍ഖ്വെയ്ദയുടെ ആക്രമണം ഉണ്ടാകുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് 1998 ഡിസംബര്‍ 18ന് തനിക്ക് സ്വകാര്യമായി ഒരു സഹായം ചെയ്യണമെന്ന് ക്ലിന്റണ് ഷെഫീക്കിനോട് ആവശ്യപ്പെടുകയായിരുന്നു. ആറ് മിനിട്ടോളം നീണ്ടുനിന്ന ടെലിഫോണ്‍ സന്ദേശത്തില്‍ താലിബാന് നേതാക്കളോട് ഷെരീഫിന്റെ ബന്ധം ഉപയോഗപ്പെടുത്തി ബിന്‍ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് ക്ലിന്റണ് ആരാഞ്ഞു.
താങ്കളുടെ ഉത്ക്കണ്ഠ തനിക്ക് മനസിലാകുന്നുവെന്നും താങ്കളുടെ പ്രസിഡന്റ് പദവിയെ ബഹുമാനിക്കുന്നതായും ഷെരീഫിന്റെ മറുപടിയില്‍ പറയുന്നു.
താലിബാന്‍കാര്‍ വഴങ്ങാത്തവരും സഹകരണമനോഭാവമില്ലാത്തവരുമാണെന്ന് ഷെരീഫ് പറഞ്ഞതായാണ് ടെലിഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു.താലിബാനെതിരെ പ്രവര്‍ത്തിച്ചാല്‍ താന്‍ അവര്‍ക്ക് അനഭിതമതനാകുമെന്നും ഷെരീഫ് പറഞ്ഞു. ഷെരീഫിനു മുമ്പ് സൗദി അറേബ്യന്‍ രാജാവായ തുര്‍ക്കി ബിന്‍ ഫൈസലിനോടാണ് ക്ലിന്റണ് സംസാരിച്ചതെന്നാണ് ടെലിഫോണ്‍ രേഖകള്‍ പറയുന്നത്. ബിന്‍ലാദനെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സഹായിക്കണമെന്നാണ് സൗദി രാജാവിനോടും ക്ലിന്റണ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: