കൊച്ചി: ബീ.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ ചുരുക്കപേരിലിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്നു.
നരേന്ദ്രമോദിയേപോലെ ഗുണമുള്ളതായിരിക്കും ഉല്‍പ്പന്നമെന്ന ചിന്തയാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് മാര്‍ക്കറ്റ് വിശകലനക്കാര്‍ വിലയിരുത്തുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും നമോ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്നാണ് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ചൂടപ്പം പോലെ വില്‍പ്പന നടക്കുന്നുണ്ടത്രെ.
ഫോര്‍ ജിബി ഐ ഫോണ്‍ മുതല്‍ വണ്‍ ജിബി ഫോണുകളും, നമോ ലേബലില്‍ വിപണിയില്‍ ലഭ്യമാണ്. വന്‍കിട സാരി നിര്‍മ്മാതാക്കള്‍ നമോ നാമകരണം ചെയ്ത സാരികളുടെ വില്‍പ്പനയിലൂടെ 300 മുതല്‍ 500 കോടിവരെ അധിക വരുമാനം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. അഹമ്മദാബാദില്‍ നിന്നുള്ള സാരി കമ്പനികളാണ് ഈ പേരില്‍ സാരികള്‍ വിപണിയിലിറക്കിയിട്ടുള്ളത്. വന്‍കിട കുര്ത്തനിര്മാണ കമ്പനി 20 കളറുകളില്‍ 12 തരത്തിലുള്ള കുര്‍ത്തകള്‍ നമോയുടെ പേരില്‍ വിപണിയിലെത്തിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത്, മധ്യപ്രദേശ്. ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നമോജ്വരം പടര്‍ന്ന് പിടിച്ചിരിക്കയാണെന്ന് വ്യാപാരികള്‍ സാക്ഷ്യപെടുത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും നമോ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഓര്‍ഡറുകള്‍ ലഭിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
മോദിയെ വിളിക്കു.. നാടിനെ രക്ഷിക്കു എന്ന് ആലേഖനം ചെയ്ത സി.ഡികള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രമുഖ ഗാന രചയിതാക്കളും, പാട്ടുകാരും നരേന്ദ്രമോദിയെ സംബന്ധിച്ച് ഗാനങ്ങള്‍ രചിക്കുന്നതിനും, പാടുന്നതിനും മത്സരിക്കുകയാണെന്നതാണ് സാഹിത്യ രംഗവുമായി ബന്ധപെട്ടുണ്ടായ പുതിയ മാറ്റം.നമോയുടെ പേരിലിറങ്ങിയ യുവജന ഗീതങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് യുവാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്.
വാച്ചുകള്‍, ക്ലോക്കുകള്‍ വീട്ടുപകരണങ്ങള്‍ എല്ലാം നമോ മയം തന്നെ. മാര്‍ക്കറ്റില്‍ പിടിച്ച് നില്ക്കണമെങ്കില് നമോ വേണമെന്ന നിലയാണ് ഇന്നുള്ളത്. ഗുജറാത്തിനെ മുന്നില്‍ നിര്‍ത്തി ജനങ്ങളുടെ മനസ്സിലേക്ക് നരേന്ദ്രമോദി കടത്തിവിട്ട സമൂല വികസന കാഴ്ചപാടാണ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്വീകര്യതയുടെ പിന്നിലെന്ന് വ്യാപാരികള്‍ . നമോയുടെ പേരില്‍ പരസ്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ പരസ്യകമ്പനികള്‍ മത്സരിക്കുകയാണ്.അതിലൂടെ കോടികള്‍ ലാഭം കൊയ്യാമെന്ന പ്രതീക്ഷയിലാണിവര്‍.
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്ക്കുന്ന നരേന്ദ്രമോദിയെന്ന വികസന നായകനെ പറ്റിയുള്ള ചുമരെഴുത്തുകള്‍ക്ക് വന്‍ പ്രചാരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഫെയ്സ് ബുക്ക്, റ്റ്വിറ്റര്‍, ഗൂഗിള്‍, എന്നീ മീഡിയകളിലാണ് മോദിക്ക് പ്രചാരം ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: