കൊച്ചി: രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി (ദേശീയ നിര്‍വാഹക സമിതി) യോഗം ഒക്ടോബര്‍ 25 മുതല്‍ മൂന്നുദിവസം കൊച്ചിയില്‍ നടക്കും. ഇതാദ്യമായാണ് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി യോഗം കേരളത്തില്‍ നടക്കുന്നത്.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉള്‍പ്പെടെ മുഴുവന്‍ ദേശീയ ഭാരവാഹികളും പങ്കെടുക്കുന്നതാണ് യോഗം. മൂന്നു ദിവസത്തെ യോഗത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് (ദേശീയ ജനറല്‍ സെക്രട്ടറി) സുരേഷ് (ഭയ്യാ) ജോഷി അദ്ധ്യക്ഷത വഹിക്കും.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം നടക്കാറുള്ള ഈ സുപ്രധാന യോഗത്തിലാണ് ആര്‍എസ്എസിന്റെ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അവലോകനവും വരും വര്‍ഷത്തെ പ്രവര്‍ത്തന ആസൂത്രണവും നടക്കുക. ഓരോ സംസ്ഥാനങ്ങളിലേയും പ്രാന്ത സംഘചാലക് (സംസ്ഥാന അദ്ധ്യക്ഷന്‍) പ്രാന്ത കാര്യവാഹ് (സെക്രട്ടറി) പ്രാന്ത പ്രചാരക് (ഓര്‍ഗനൈസര്‍) എന്നിവര്‍ മുതലാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
സംഘത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സേവകരും യോഗത്തില്‍ പങ്കെടുക്കും.
സംഘടനാ കാര്യപരിപാടികള്‍ക്കു പുറമേ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. ആനുകാലിക സംഭവങ്ങളില്‍ സംഘടന കൈക്കൊള്ളേണ്ട നിലപാടുകള്‍ യോഗം വിശകലനം ചെയ്ത് പ്രമേയം അംഗീകരിക്കും.
ഒക്ടോബര്‍ 25-ന് കാലത്ത് ഒൗചാരിക ഉദ്ഘാടനം നടക്കും. എളമക്കര ആര്‍എസ്എസ് ആസ്ഥാനമായ മാധവ നിവാസിലെ ഭാസ്കരീയം കണ്വന്ഷന് സെന്ററിലാണ് മൂന്നു ദിവസത്തെ യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: