കൊച്ചി: പ്രൊഫഷണല്‍, ഡിപ്പാര്‍ട്ട്മെന്റ് ടീമുകളെ ഉള്‍പ്പെടുത്തി കേരള ഫുട്ബാള്‍ അസോസിയേഷന് കേരള പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു. കേരള യുത്ത് ടീം അടക്കം സംസ്ഥാനത്തെ 12 ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് ഫുട്ബോളിന്റെ പ്രാഥമിക മത്സരങ്ങള്‍ക്ക് ഈ വര്‍ഷം അവസാനം തുടക്കമാകുമെന്ന് കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറ് ടീമുകള്‍ വീതമുളള രണ്ട് ഗ്രൂപ്പുകളായി ലീഗടിസ്ഥാനത്തില്‍ നടത്തുന്ന പ്രാഥമിക മത്സരത്തില്‍ ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെമിയിലെത്തും. മാര്‍ച്ച് -മെയ് മാസത്തില്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്താനാണ് തീരുമാനമെന്നും മേത്തര്‍ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടിടത്തായാണ് മത്സരങ്ങള്‍ നടത്തുന്നത്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് എന്നിവയാണ് പരിഗണനയില്‍. എന്നാല്‍, വേദിയുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. വിജയികള്‍ക്കും രണ്ടാമതെത്തുന്നവര്‍ക്കും ക്യാഷ് പ്രൈസ് നല്‍കും. കെഎസ്ഇബി, ടെറ്റാനിയം, കേരള പോലീസ്, എജീസ്, എസ്ബിടി ഈഗിള്‍സ് എഫ്സി കേരള, ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സി, സെന്‍ട്രല്‍ എക്സൈസ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, കേരള യൂത്ത് ടീം തുടങ്ങിയ ക്ലബുകള്‍ ലീഗില്‍ പങ്ക്ടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാംകോ സിമന്റസാവും സ്പോണ്സര്. ഇതുള്‍പ്പെടെ കെഎഫ്എ നടപ്പാക്കുന്ന പദ്ധതികളുടെ സ്പോണ്‍സര്‍ഷിപ്പ് സിമന്റ് നിര്‍മാതാക്കളായ രാംകോ എറ്റെടുത്തു. കൊച്ചിയില്‍ നടന്ന പടങ്ങില്‍ ഇതുസംബന്ധിച്ച എംഒയു രാംകോ സിമന്റ്സ് മാര്‍ക്കറ്റിങ് പ്രസിഡന്റ് ബാലാജി മൂര്‍ത്തിയും കെഎഫ്എ പ്രസിഡന്റും തമ്മില്‍ ഒപ്പിട്ടു. ഒരു കോടിയുടെ വികസനത്തിനായി രാംകോ ചെലവിടും. അടുത്ത ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പശ്ചിമബംഗാളില്‍ നടക്കുന്ന സന്തോഷ്ട്രോഫിക്കുള്ള കേരള ടീമിനെയും രാംകോ സ്പോണ്സര് ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.
വിദേശക്ലബുമായി സഹകരിച്ച് കൊച്ചിയില്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുയാണെന്നും ഇതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായും കെ.എം.ഐ. മേത്തര്‍ വ്യക്തമാക്കി. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. എറണാകുളം ജില്ലയിലാവും പദ്ധതി നടപ്പാക്കുകയെന്നും സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെ 70 ശതമാനത്തോളം പൂര്ത്തിയയതായും മേത്തര്‍ പറഞ്ഞു.
രാംകോ സിമന്റ്സ് ഡിജിഎം വിശ്വനാഥന്, ഈഗിള്‍സ് എഫ്സി കോ-പ്രെമോട്ടറും ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ നവാസ് മീരാന്‍, കെഎഫ്എ സെക്രട്ടറി അനില്‍കുമാര്‍, ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്മാന് കെ.എം. മര്‍സൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: