കണ്ണൂര്‍: രാഘവന്‍മാസ്റ്റര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
മലയാളമുളള കാലത്തോളം രാഘവന് മാസ്റ്റര്‍ ഓര്‍മ്മിക്കപ്പെടുമെന്നും സിനിമാസംഗീതത്തെ ജനകീയവല്ക്കരിച്ച് മലയാളത്തനിമയുളള ഗാനങ്ങള്‍ക്ക് ഈണം പകരാന്‍ കഴിഞ്ഞുവെന്നതാണ് രാഘവന്മാസ്റ്ററുടെ വലിയ സംഭാവനയെന്നും മന്ത്രി അനുസ്മരിച്ചു. രാഘവന് മാസ്റ്ററുടെ വസതിയിലേക്ക് രാവിലെ മുതല്‍ തന്നെ സാംസ്കാരിക നായകരുടെയും ജനനേതാക്കളുടെയും ആരാധകരുടെയും പ്രവാഹമായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന് മന്ത്രിമാരായ എം.കെ.മുനീര്‍, കെ.പി. മോഹനന്, എംഎല്‍എ മാരായ എ.പി.അബ്ദുളളക്കുട്ടി, കെ.കെ.നാരായണന്, എം.വി.ശ്രേയാംസ് കുമാര്‍, സബ് കലക്ടര്‍ ടി.വി.അനുപമ നഗരസഭാ ചെയര്‍പേഴ്സണ്‍ ആമിന മാളിയേക്കല്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഗ്രാമവിശുദ്ധിയുടെ സംഗീതപര്യായമായിരുന്നു കെ രാഘവന് മാസ്റ്ററെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: