Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 282-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2013, 07:57 pm IST
in Samskriti

ശേഷസ്തു ചേതനോ ജീവ: സ ചേച്ചേത്യേന ചേതതി

അന്യേന ബോദ്ധ്യമാനോ?സ്‌ നാത്മതത്വവപുര്‍ഭവേത്‌

മാണ്ഡവ്യമുനി കൊട്ടാരത്തില്‍ നിന്നും പോയിക്കഴിഞ്ഞപ്പോള്‍ സുരാഗു ഇങ്ങിനെ മനനം ചെയ്തു: ‘ഞാന്‍’ എന്ന്‌ പറയുന്നതെന്താണ്‌? ഞാന്‍ മേരുപര്‍വ്വതമല്ല. അത്‌ എന്റേതല്ല. ഞാനീ പര്‍വ്വതഗോത്രവര്‍ഗ്ഗമല്ല, അതെന്റെതുമല്ല. ഇതൊരു രാജ്യം! ആ ധാരണയും ഞാനിതാ ഉപേക്ഷിക്കുന്നു. ഇനി ഈ നഗരം. അതും ഞാനല്ല. അതെന്റെതുമല്ല. അതും ഞാനിതാ ഉപേക്ഷിക്കുന്നു. അതുപോലെ ഞാന്‍ കുടുംബത്തിന്റെ എല്ലാ ബന്ധുതകളും ഭാര്യാപുത്രമിത്രാദികളെയും ഉപേക്ഷിച്ച്‌ ഇനി എന്റെ ശരീരത്തെപ്പറ്റി അന്വേഷിക്കട്ടെ. വെറും ജഡമായ, മാംസാസ്ഥികളോ രക്തമോ ആന്തരാവയവങ്ങളോ, അല്ല ഞാന്‍. അവ ജഡവും ഞാന്‍ ചൈതന്യവുമാണ്‌.

ഞാന്‍ ആസ്വാദന അനുഭവങ്ങളല്ല. അവ എന്റെതുമല്ല. ഈ ബുദ്ധിയും ഇന്ദ്രിയങ്ങളും ഞാനല്ല, അവ എന്റേതല്ല. എന്തെന്നാല്‍ അവ വെറും ജഡം. ഞാന്‍ ചൈതന്യം. ഞാന്‍ ജനനമരണങ്ങള്‍ക്ക്‌ മൂലകാരണമായ മനസ്സല്ല. ഞാന്‍ വിവേകബോധമോ, അഹംകാരമോ അല്ല. കാരണം ഈ ധാരണകള്‍ ഉണ്ടാവുന്നത്‌ തന്നെ ജഡമായ മനസ്സിലല്ലേ? അപ്പോള്‍പ്പിന്നെ എന്താണവശേഷിക്കുന്നത്‌?

‘ബാക്കി അവശേഷിക്കുന്നത്‌ ചൈതന്യമായ ജീവനാണ്‌. എന്നാല്‍ അത്‌ വിഷയവിഷയീ ബന്ധത്തില്‍ ആമഗ്നമാണ്‌ എന്നതാണനുഭവം. അറിവിനും ധാരണകള്‍ക്കും നിദാനമായ വസ്തു ആത്മാവല്ല.’ അതിനാല്‍ അറിയപ്പെടാവുന്നതിനെ, ആ വസ്തുവിനെ ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു. ഇനിയും ബാക്കി നിലനില്‍ക്കുന്നത്‌ ശുദ്ധമായ ബോധം മാത്രം. അതില്‍ സംശയത്തിന്റെ കളങ്കലേശമില്ല. ഞാന്‍ അനന്തമായ ആത്മാവാണ്‌. ആത്മാവില്‍ പരിമിതികളില്ല.

സൃഷ്ടാവായ ബ്രഹ്മാവ്‌, ദേവരാജാവായ ഇന്ദ്രന്‍, മൃത്യുദേവനായ യമന്‍, വായുഭഗവാന്‍, തുടങ്ങിയ എണ്ണമറ്റ ദേവതകള്‍പോലും ഈ അനന്താവബോധത്തില്‍ കോര്‍ത്തുവച്ച മണികളത്രേ. സര്‍വ്വശക്തമായ ബോധം, അതായത്‌ ചിത്ശക്തി, വസ്തുബോധത്തിന്റെ പരിമിതികളില്ലാത്തതാണ്‌. എല്ലാത്തിന്റെയും സത്തയാണെങ്കിലും അത്‌ ഭാവാഭാവങ്ങള്‍ക്കതീതമാണ്‌. എല്ലാ ജീവജാലങ്ങളെയും അത്‌ വ്യാപരിച്ചിരിക്കുന്നു. എല്ലാത്തിന്റെയും സ്ന്ദര്യം അതാണ്‌. പ്രഭയുമതാണ്‌. എല്ലാ രൂപങ്ങളുടെയും അവയുടെ പരിണാമങ്ങളുടേയും സത്ത അതാണ്‌. എന്നാല്‍ അത്‌ ഇവയ്‌ക്കെല്ലാം അതീതമത്രേ.

എല്ലായ്‌പ്പോഴും അനന്താവബോധമെന്നത്‌ എല്ലാത്തിന്റെയും എല്ലാമെല്ലാമാണ്‌. അതാണ്‌ അസ്തിത്വത്തിന്റെ പതിന്നാല്‌ ലോകതലങ്ങളായി നിലകൊള്ളുന്നത്‌. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്ന ധാരണയും ആ ബോധമാണ്‌. സുഖദു:ഖാദി ധാരണകള്‍ വെറും മിഥ്യ. കാരണം ഈ അനന്താവബോധം സര്‍വ്വവ്യാപിയും സര്‍വ്വശക്തവുമത്രേ.

ഞാന്‍ പ്രബുദ്ധനായിരിക്കുമ്പോള്‍ അത്‌ ആത്മാവ്‌. അതിന്റെ ഭ്രമകല്‍പ്പനയില്‍ ഞാന്‍ രാജാവ്‌!. അതിന്റെ കൃപയാലാണ്‌ ശരീര മനസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്‌. പ്രപഞ്ചത്തിലെ എല്ലാം തുള്ളുന്നത്‌ അതിന്റെ താളത്തിനാണ്‌. പ്രജകള്‍ക്കു നല്‍കുന്ന അനുഗ്രഹശിക്ഷകളെപ്പറ്റി വ്യസനിച്ച ഞാനെത്ര മഠയന്‍!!. ഞാനുണര്‍ന്നു കഴിഞ്ഞു. കാണേണ്ടതെല്ലാം കണ്ടും കഴിഞ്ഞു. പ്രാപിക്കാനുള്ളതെല്ലാം എനിക്ക്‌ സ്വായത്തവുമായി.

സുഖം, ദു:ഖം, ശിക്ഷ, രക്ഷ, ആഹ്ലാദം, അനുഗ്രഹം, വേദന, എന്നിവയെല്ലാം എന്താണ്‌? എല്ലാം ബ്രഹ്മം മാത്രമല്ലേ? ദു:ഖത്തിനും ഭ്രമചിന്തകള്‍ക്കും എന്താണൊരു ന്യായീകരണം? അനന്താവബോധമല്ലാതെ യാതൊന്നും സത്യത്തില്‍ ഇല്ലല്ലോ? അല്ലയോ അഭ്മസ്ന്ദര്യധാമമായ ദൈവമേ, നിനക്ക്‌ നമസ്കാരം! അനന്താവബോധമേ നിനക്ക്‌ നമോവാകം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.