Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 281-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2013, 08:36 pm IST
inSamskriti

യാവത്സര്‍വ്വം ന സംത്യക്തം താവദാത്മാ ന ലഭ്യതേ

സര്‍വ്വാവസ്ഥാ പരിത്യാഗേ ശേഷ ആത്മോതി കഥ്യതേ

വസിഷ്ഠന്‍ തുടര്‍ന്നു: ഇതോടനുബന്ധിച്ച്‌ രസകരമായ ഒരു കഥ പറയാം ശ്രദ്ധിച്ചു കേട്ടാലും. ഹിമാലയപര്‍വ്വതനിരകളില്‍ കൈലാസം എന്നൊരു ശിഖരമുണ്ട്‌. അതിന്റെ അടിവാരത്ത്‌ മഞ്ഞനിറത്തില്‍ മുടികളോടുകൂടി ഹേമജാതര്‍ എന്നൊരു ഗോത്രവര്‍ഗ്ഗം താമസിക്കുന്നുണ്ടായിരുന്നു. സുരാഗു ആയിരുന്നു അവരുടെ രാജാവ്‌. ശക്തിമാനും ബുദ്ധിമതിയും ജ്ഞാനിയുമായിരുന്നു സുരാഗു. ആത്മജ്ഞാനം ആര്‍ജ്ജിച്ചിരുന്ന അദ്ദേഹം കവിയും സാഹിത്യ കുശലനുമായിരുന്നു.

ക്ഷീണമെന്തെന്ന്‌ അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നു. ഭരണത്തില്‍ നിപുണനായിരുന്ന അദ്ദേഹം ശിക്ഷിക്കേണ്ടവര്‍ക്കും രക്ഷിക്കേണ്ടവര്‍ക്കും ഉചിതമായ നീതിന്യായം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ തിരക്ക്‌ പിടിച്ച കര്‍മ്മപരിപാടിക്കിടയില്‍ അദ്ദേഹത്തിന്റെ ആത്മീയദര്‍ശനത്തില്‍ മങ്ങലുണ്ടായി. പക്ഷേ അദ്ദേഹം സ്വയം അക്കാര്യം തിരിച്ചറിഞ്ഞു, ആ ച്യുതിയെക്കുറിച്ചാലോചിച്ചു: ഞാന്‍ മൂലം ആളുകള്‍ പലവിധ ദു:ഖാങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍പ്പിന്നെ അവരെയെല്ലാം സമ്പന്നരാക്കിയാലോ?. എനിക്കും ധനികനായാല്‍ സന്തോഷമുണ്ടാകുമല്ലോ, അതുപോലെ അവരും ആഹ്ലാദിക്കട്ടെ. അവരുടെ സന്തോഷമാണെന്റെ സന്തോഷം. എന്നാലും പ്രജകളെ രക്ഷിച്ചും ശിക്ഷിച്ചും എനിക്ക്‌ സന്തോഷസന്താപങ്ങള്‍ മാറിമാറി അനുഭവിക്കാനാണല്ലോ ഇതുവരെ കഴിഞ്ഞിരുന്നത്‌.

ഇങ്ങിനെയെല്ലാം ആലോചിച്ച്‌ രാജാവ്‌ വിഷണ്ണനായിരിക്കെ ഒരുദിവസം മാണ്ഡവ്യമുനി രാജാവിനെ കാണാന്‍ വന്നു. രാജാവ്‌ മഹര്‍ഷിയെ ഉപചാരപൂര്‍വ്വം ആദരിച്ചാനയിച്ചു. എന്നിട്ടു ചോദിച്ചു: ഞാന്‍ എന്റെ പ്രജകളില്‍ നടപ്പിലാക്കുന്ന അനുഗൃഹങ്ങളെപ്പറ്റിയും ശിക്ഷകളെപ്പറ്റിയും ഓര്‍ത്ത്‌ ആശങ്കാകുലനാണ്‌. അവ എന്തായാണ്‌ എങ്ങിനെയാണ്‌ എന്നിലേയ്‌ക്ക്‌ കര്‍മ്മഫലങ്ങളായി തിരിച്ചു വരികയെന്നാണെന്റെ ആശങ്ക. ദയവായി എന്നെ മുന്‍വിധികളിലും പക്ഷപാതങ്ങളിലും വീഴ്‌ത്താന്‍ ഇടവരാതെ സമതാദര്‍ശനത്തിലേയ്‌ക്ക്‌ നയിച്ചാലും.

മാണ്ഡവ്യന്‍ പറഞ്ഞു: ആത്മജ്ഞാനത്തില്‍ അടിയുറച്ചവന്റെ വിവേകത്തെ മുന്‍നിര്‍ത്തി ഒരുവന്‍ പ്രയത്നിക്കുന്നതായാല്‍ അവന്റെ എല്ലാ മനോവൈകല്യങ്ങളും ഇല്ലാതെയാകും. ആത്മാവിന്റെ സഹജസ്വഭാവത്തെപ്പറ്റി അന്വേഷിക്കുന്നതിലൂടെ മനോദു:ഖാങ്ങള്‍ക്ക്‌ അറുതി വരുത്താം. സ്വയം മനസ്സിനോട്‌ ചോദിക്കൂ ? എന്തൊക്കെ വ്യത്യസ്തമായ മനോഭാവങ്ങളും വ്യാപാരങ്ങളുമാണെന്നിലുണ്ടാവുന്നത്‌? ഇങ്ങിനെയുള്ള ചിന്തകള്‍ മനസ്സിനെ വലുതാക്കും. ക്രമേണ നിന്റെ സ്വരൂപത്തെപ്പറ്റി ശരിയായ അറിവുറയ്‌ക്കുമ്പോള്‍ ആഹ്ലാദദു:ഖാങ്ങള്‍ക്ക്‌ നിന്നെ അലട്ടുവാന്‍ കഴിയുകയില്ല. മനസ്സ്‌ ഭൂതഭാവികളെയും തല്‍ഫലമായ വൈകല്യങ്ങളെയും ഉപേക്ഷിക്കുന്നതോടെ പരമശാന്തിയായി. ആ പ്രാശാന്തതയില്‍ സമ്പത്തിലും പ്രതാപത്തിലും അഭിമാനിക്കുന്നവരെപ്പറ്റി നിനക്ക്‌ കഷ്ടം തോന്നും.

നിനക്ക്‌ ആത്മജ്ഞാനം സിദ്ധിക്കുന്നതോടെ, നിന്റെ ബോധം അനന്തമായി വികാസം പ്രാപിക്കും. പിന്നെ മനസ്സ്‌ ലോകമെന്ന ചെളിക്കുഴിയില്‍ വീഴുകയില്ല. ആന നടക്കുമ്പോള്‍ അത്‌ ചെളിയില്‍ ചവിട്ടാറില്ലല്ലോ. ചെറിയ മനസ്സുകളാണ്‌ ചെറിയ സുഖങ്ങളും പ്രതാപങ്ങളും തേടി നടക്കുന്നത്‌. ഉന്നതമായ ഒരു സമതാ ദര്‍ശനമുണ്ടാവുമ്പോള്‍ മനസ്സ്‌ എല്ലാം ഉപേക്ഷിക്കുന്നു. അതുകൊണ്ട്‌ സ്വരൂപത്തെ സാക്ഷാത്ക്കരിക്കുംവരെ എല്ലാത്തിനെയും സംന്യസിക്കുക തന്നെ വേണം. ‘എല്ലാത്തിനെയും ഉപേക്ഷിച്ചാലല്ലാതെ ആത്മജ്ഞാനമുണ്ടാവുകയില്ല. എല്ലാ ധാരണാസങ്കല്‍പ്പങ്ങളും ഇല്ലാതാവുമ്പോള്‍ ശേഷമുള്ളതെന്തോ അതാണ്‌ ആത്മാവ്‌.’ ഒരുവന്‍ ആഗ്രഹിക്കുന്നത്‌ നേടണമെങ്കില്‍ അതിനു തടസ്സം നില്‍ക്കുന്ന പ്രശ്നങ്ങളെയെല്ലാം നീക്കം ചെയ്യണമല്ലോ. ലോകജീവിതത്തിലും ആത്മീയതയിലും ഇതുതന്നെ സത്യം. ആത്മജ്ഞാനത്തിന്റെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ പ്രസക്തമാണ്‌ താനും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.