ടോക്കിയോ: റെഡ്ബുള്ളിന്റെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ഫോര്‍മുലാ വണ്‍ റേസിങ് ട്രാക്കിലെ ഇതിഹാസ പദവിയിലേക്കുയരുന്നു. ഞായറാഴ്ച്ച നടന്ന ജപ്പാന് ഗ്രാന്‍ഡ് പ്രീയില്‍ സ്വന്തം ടീമിലെ മാര്‍ക്ക് വെബ്ബറെ പിന്തള്ളിയ വെറ്റല്‍ ഒന്നാമനായി.
ലോട്ടസിന്റെ റൊമെയ്ന്‍ ഗ്രോസ്ജ്യന് മൂന്നാമതും ഫെരാരിയുടെ സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോ നാലാമതായും ഫിനിഷ് ചെയ്തു. സീസണില്‍ ഇതു വെറ്റലിന്റെ അഞ്ചാം തുടര്‍ ഗ്രാന്‍ഡ്പ്രീ വിജയമാണ്. അത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഡ്രൈവറാണ് വെറ്റല്‍.
ഫോര്‍മുലാവണ്‍ കാറോട്ട ചരിത്രത്തില്‍ തുടര്‍ച്ചയായ നാല് ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വെറ്റലും തമ്മില്‍ ഇനിയകലം കുറച്ചുമാത്രം. ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ അഞ്ചാം സ്ഥാനത്തെത്തിയാല്‍ വെറ്റല്‍ സീസണിലെ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിക്കും. നാലു റേസുകള്‍ അവശേഷിക്കെ, തന്റെ പിന്നിലുള്ള അലോണ്‍സോ (207) ഇന്ത്യയിലെ പോരില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയില്ലെങ്കില് പോയിന്റൊന്നും ചേര്‍ക്കാതെ തന്നെ വെറ്റല്‍ (297) കിരീടം കൈപ്പിടിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: