Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്യാമളാദണ്ഡകം-5

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 07:10 pm IST
inSamskriti

സ്വേദബിന്ദൂല്ലസല്‍ ഫാലലാവണ്യനിഷ്യന്ദ സന്ദോഹ സന്ദേഹ കൃന്നാസികാമൗക്തികേ! സര്‍മന്ത്രാത്മികേ! കാളികേ!

വിയര്‍പ്പുകണങ്ങള്‍ പൊടിയുന്ന നെറ്റിത്തടത്തിന്റെ സൗന്ദര്യസാരം ഒഴുകിയിറങ്ങി എത്തിയതുപോലെ തോന്നിക്കുന്ന മൂക്കുത്തി അണിഞ്ഞവളും സര്‍മന്ത്രസ്വരൂപിണിയും കാളികാരൂപിണിയും ആയ അമ്മ ജയിച്ചാലും.

സ്വേദബിന്ദു=വിയര്‍പ്പുതുള്ളി. നിഷ്യന്ദം=ഒഴുക്ക്‌. നാസികാ മൗക്തികം=മൂക്കുത്തി.

മുഗ്‌ദ്ധമന്ദസ്മിതോദാരവക്ത്രസ്ഫുരത്പൂഗതാംബൂല ഖണ്ഡോത്കരേ! ജ്ഞാനമുദ്രാകരേ! സര്‍വസമ്പത്കരേ! പദ്മഭാസ്വത്കരേ! ശ്രീകരേ!

ഇടതടവില്ലാതെ മോഹനമന്ദസ്മിതം തൂകിക്കൊണ്ടിരിക്കുന്ന വായില്‍ അടയ്‌ക്കഷണങ്ങള്‍ ചേര്‍ന്ന താംബൂലം ധരിച്ചിരിക്കുന്നവളും ചിന്മുദ്രാ ധാരിണിയും എല്ലാ സമ്പത്തിന്റെയും വിളനിലമായുള്ളവളും കളിത്താമരപ്പൂവ്‌ കയ്യിലേന്തിയവളും തൃക്കൈകളാല്‍ ഐശ്വര്യം വാരിക്കോരി തന്നരുളുന്നവളും ആയ ശ്യാമളാദേവി ജയിച്ചാലും.

മുഗ്‌ദ്ധം=മോഹനം. പൂഗം=അടയ്‌ക്ക. താംബൂലം=വെറ്റില. പദ്മഭാസ്വത്‌=താമരയാല്‍ ശോഭിക്കുന്ന.

കുണ്ടപുഷ്പദ്യുതി സ്നിഗ്‌ദ്ധദന്താവലീ നിര്‍മലാലോല കല്ലോല സമ്മേളന സ്മേരശോണാധരേ! ചാരുവീണാധരേ! പക്വബിംബാധരേ!

മുല്ലമൊട്ടിന്റെ വെണ്മയാര്‍ന്ന പല്ലുകളില്‍നിന്നുതിരുന്ന പ്രകാശതരംഗങ്ങളോട്‌ ചേര്‍ന്നു ശോഭിക്കുന്ന ചെഞ്ചൊടികളാല്‍ പുഞ്ചിരിക്കുന്നവളും ഭംഗിയേറിയ വീണ കയ്യിലേന്തിയവളും കോവല്‍പ്പഴത്തിനൊത്ത അധരങ്ങളോടുകൂടിയവളുമായ അമ്മ ജയിച്ചാലും.

കന്ദപുഷ്പം=മുല്ലപ്പൂവ്‌. സ്നിഗ്‌ദ്ധം=മിനുമിനുപ്പുള്ള. ആലോലകല്ലോലം=ഇളകുന്ന തിര. സ്മേരേശോണാധര=ചെഞ്ചൊടികളില്‍ പുഞ്ചിരിയോടുകൂടിയവള്‍. പക്വബിംബം=കോവല്‍പ്പഴം.

ശ്യാമളായാഃ ശരീരവര്‍ണനാ:-

സുലളിത നവയൗവ്വനാരംഭ ചന്ദ്രോദയോദ്വേല ലാവണ്യ ദുഗ്‌ദ്ധാര്‍ണവാവിര്‍ഭവത്‌ കംബുബിംബോകഭൃത്‌ കന്ധരേ! സത്കലാമന്ദിരേ! മന്ഥരേ!

ലളിതമായ പുതുയൗവനത്തിന്റെ ആരംഭമാകുന്ന ചന്ദ്രോദയത്താല്‍ വേലിയേറ്റമുണ്ടായ സൗന്ദര്യമാകുന്ന പാല്‍ക്കടലില്‍നിന്നും ആവിര്‍ഭവിച്ച ശംഖുപോലെയുള്ള കഴുത്തോടുകൂടിയവളും, എല്ലാ സത്കലകളുടേയും ഉറവിടവും മദാലസയുമായ ശ്യാമളാദേവി ജയിച്ചാലും.

ഉദ്വേലം=വേലിയേറ്റം, കംഭു=ശംഖ്‌. മന്ഥര=മന്ദമായി ചലിക്കുന്നവള്‍. കന്ധരം=കഴുത്ത്‌.

ദിവ്യരത്നപ്രഭാബന്ധുരച്ഛന്ന ഹാരാദിഭൂഷാ സമുദ്യോതമാനാന വദ്യാംഗശോഭേ! ശുഭേ!

ദിവ്യരത്നങ്ങളുടെ പ്രഭയാല്‍ ഉജ്ജ്വലകാന്തി വഹിക്കുന്ന മുത്തുമാല തുടങ്ങിയ ആഭരണങ്ങള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ട മനോഹരമായ അവയവങ്ങളാല്‍ ശോഭിക്കുന്നവളും ഐശ്വര്യവതിയുമായ ശ്യാമളാദേവി ജയിച്ചാലും.

ഛന്നം=മറയ്‌ക്കപ്പെട്ട. (അലങ്കരിക്കപ്പെട്ട എന്ന്‌ ഇവിടെ അര്‍ത്ഥം) ഉദ്യോതമാനം=പ്രകാശിച്ചുകൊണ്ടിരിക്കുന്ന.

രത്നകേയൂരരശ്മിച്ഛടാപല്ലവ പ്രോല്ലസദ്ദോര്‍ല്ലതാരാജിതേ! യോഗിഭിഃ പൂജിതേ!

രത്നം പതിച്ച തോള്‍വളകളില്‍നിന്നുയരുന്ന കാന്തിപ്രസരമാകുന്ന ഇളംതളിരുകളോടുകൂടി മനോഹരമായി കാണപ്പെടുന്ന ഭുജവല്ലികളോടുകൂടിയവളും യോഗികളാല്‍ പൂജിക്കപ്പെടുന്നവളും ആയ അമ്മ ജയിച്ചാലും.

കേയൂരം=തോള്‍വള. ഛട=കൂട്ടം. ദോര്‍ല്ലത=ഭുജവല്ലി (വള്ളിപോലെയുള്ള കൈത്തണ്ട)

(തുടരും)

മഹാകവി കാളിദാസന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.