കൊച്ചി: ഓപ്പണര്‍ ഉന്മുക്ത് ചന്ദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ദക്ഷിണ മേഖലക്കെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വടക്കന്‍ മേഖല കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ആദ്യദിവസം മഴമൂലം 17 ഓവര്‍ മാത്രം കളിച്ച മത്സരത്തില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്ത് ശക്തമായ നിലയിലാണ് വടക്കന്‍ മേഖല. 40 റണ്‍സോടെ മന്ദീപ് സിംഗും 41 റണ്‍സുമായി രജത് പലിവാലുമാണ് ക്രീസില്‍.
വിക്കറ്റ് നഷ്ടപ്പെടാതെ 33 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച വടക്കന്‍ മേഖലക്ക് സ്കോര്‍ 50 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ജീവന്‍ജോത് സിംഗ് 24 റണ്‍സെടുത്ത് അശോക് ദിന്‍ഡയുടെ പന്തില്‍ സമന്ത്റായ് പിടികൂടി. രണ്ടാം വിക്കറ്റില്‍ ഉന്മുക്ത് ചന്ദിനൊപ്പം ഇയാന്‍ ദേവ് സിംഗ് ഒത്തുചേര്‍ന്നതോടെ വടക്കന്‍ മേഖല പിടിമുറുക്കി. എന്നാല്‍ സ്കോര്‍ 237-ല്‍ എത്തിയപ്പോള്‍ 95 റണ്‍സെടുത്ത ഇയാന്‍ ദേവ് സിംഗ് പിന്‍തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് റിട്ടയര്‍ ചെയ്തു. സ്കോര്‍ 248-ല്‍ എത്തിയപ്പോള്‍ 116 റണ്‍സെടുത്ത ഉന്മുക്ത് ചന്ദ് മടങ്ങി. ഷഹ്ബാസ് നദീമിന്റെ പന്തില്‍ സണ്ണി ഗുപ്തക്ക് ക്യാച്ച് നല്‍കിയാണ് ഉന്മുക്ത് മടങ്ങിയത്.
ചെന്നൈയില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ മധ്യമേഖലയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 209 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണ മേഖല ഒന്നാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സോടെ അഭിനവ് മുകുന്ദും 35 റണ്‍സോടെ ബാബാ അപരാജിത്തുമാണ് ക്രീസില്‍.
123ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച മധ്യമേഖലയ്ക്ക് വേണ്ടി പിയൂഷ് ചൗള 56 റണ്‍സ് നേടി. ദക്ഷിണമേഖലക്ക് വേണ്ടി അഭിമന്യൂ മിഥുന്, പ്രഗ്യാന്‍ ഓജ എന്നിവര്‍ മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: