Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദണ്ഡകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 07:41 pm IST
in Samskriti

ശ്യാമളായാഃ മുഖവര്‍ണനാഃ-

ജയജനനീ. സുധാസമുദ്രാന്തരുദ്യന്മണിദ്വീപസംരൂഢ ബില്വാടവീമദ്ധ്യ കല്‍പദ്രുമാകല്‍പ കാദംബ കാന്താരവാസപ്രിയേ! കൃത്തിവാസപ്രിയേ! സര്‍വലോകപ്രിയേ!

അമ്മേ അവിടുന്നു ജയിച്ചാലും. അമൃതക്കടലിന്‍ നടുവില്‍ സ്ഥിതിചെയ്യുന്ന സുന്ദരമായ മണിദ്വീപത്തില്‍ ഉള്ള കൂവളത്തോട്ടത്തിന്റെ ഉള്ളില്‍ കല്‍പവൃക്ഷങ്ങളാല്‍ അലങ്കരിക്കപ്പെട്ട കടമ്പുവനത്തില്‍ വസിക്കുവാന്‍ താല്‍പര്യമുളളവളും കൃത്തിവാസസ്സായ പരമശിവന്റെ പ്രിയതമയും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പ്രിയത്തോടെ കാത്തരുളുന്നവളും ആയ അമ്മ ജയിച്ചാലും.

സുധാസമുദ്രം= അമൃതക്കടല്‍. ബില്വാടവി=കൂവളത്തോട്ടം. കല്‍പദ്രുമാകല്‍പം=കല്‍പവൃക്ഷങ്ങളാല്‍ അലങ്കരിക്കപ്പെട്ട. കൃത്തിവാസസ്സ്‌=ആനത്തോല്‍ ഉടയാടയാക്കിയവന്‍ (പരമശിവന്‍).

സാദരാരബ്ധ സംഗീതസംഭാവനാ സംഭ്രമാലോല നീപസ്രഗാ ബദ്ധചൂളീസനാഥത്രികേ! സാനുമത്പുത്രികേ!

ആദരവോടെ ആരംഭിച്ച സംഗീതാലാപനത്തിന്റെ ആരോഹണാവരോഹണഗതിവേഗത്താല്‍ ഇളകിയാടുന്നതും നീര്‍ക്കടമ്പിന്‍ പൂമാല കൊണ്ട്‌ കെട്ടിവെച്ചിരിക്കുന്നതും ആയ കാര്‍കൂന്തളത്താല്‍ മനോഹരമായ പുറകുവശത്തോടുകൂടിയവളും, പര്‍വതരാജന്റെ പുത്രിയും ആയ ശ്യാമളാ ദേവി ജയിച്ചാലും.

സാദരാരബ്ധം=ആദരവോടെ ആരംഭിച്ച. നീപസ്രക്‌=കടമ്പിന്‍ പൂമാല. ആബദ്ധം= കെട്ടപ്പെട്ടത്‌. ചൂളി=മുടിക്കെട്ട്‌. സാനുമാന്‍=പര്‍വതം.

ശേഖരീഭൂതശീതാംശുരേഖാ മയൂഖാവലീബദ്ധസുസ്നിഗ്‌ദ്ധ നീലാളകശ്രേണിശൃംഗാരിതേ! ലോകസംഭാവിതേ!

ചൂഡാരത്നമായി ധരിച്ചിരിക്കുന്ന ചന്ദ്രക്കലയില്‍ നിന്നുതിരുന്ന നിലാവെളിച്ചത്തില്‍ മിനുമിനുപ്പോടെ കാണപ്പെടുന്ന ഇരുണ്ട കുറുനിരകളാല്‍ ശൃംഗാരരൂപിണിയായി ശോഭിക്കുന്നവളും ഈരേഴുപതിന്നാലു ലോകങ്ങളും ആദരിക്കുന്നവളും ആയ ശ്യാമളദേവി ജയിച്ചാലും.

ശീതാംശുരേഖ=ചന്ദ്രകല. ശേഖരം=ശിരോലങ്കാരം (ചൂഡാരത്നം). സുസ്നിഗ്‌ദ്ധം=മിനുമിനുത്ത. മയൂഖം=പ്രകാശം.

കാമലീലാധനുസ്സന്നിഭ ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹകൃല്ലോചനേ! വാക്സുധാസേചനേ!

കാമദേവന്റെ കളിവില്ലിനൊക്കുന്ന പുരികക്കൊടികളില്‍ വിലസുന്ന പൂവമ്പുകള്‍ക്ക്‌ തുല്യമായ കണ്ണുകളോടുകൂടിയവളും വചനാമൃതത്താല്‍ കുളിര്‍മ പകര്‍ന്നുതരുന്നവളുമായ ശ്യാമളാദേവി ജയിച്ചാലും.

ലീലാധനുസ്സ്‌=കളിവില്ല്‌. ഭ്രൂലത=പുരികക്കൊടി. പുഷ്പസന്ദോഹം=പൂക്കളുടെ കൂട്ടം.

ചാരുഗോരോചനാപങ്കകേളീലലാമാഭിരാമേ!സുരാമേ! രമേ!

മനോഹരമായ ഗോരോചനക്കുറി അണിഞ്ഞു ക്രീഡാലോലയായി അതിസുന്ദരിയായിരിക്കുന്നവളും പ്രപഞ്ചത്തെ മുഴുവന്‍ സന്തോഷിപ്പിക്കുന്നവളും ലക്ഷ്മീസ്വരൂപിണിയും ആയ ശ്യാമളാദേവി ജയിച്ചാലും.

ലലാമം=തൊടുകുറി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.