Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തിനാവശ്യം സുസ്ഥിര വികസന രേഖയെന്ന്‌ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 10:52 pm IST
in Ernakulam

കൊച്ചി: ദീര്‍ഘവീക്ഷണമില്ലാതെയാണ്‌ നഗരം വികസിച്ചിട്ടുള്ളതെന്ന്‌ ജി. സി. ഡി. എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍. കാല്‍നടയാത്രക്കാരെ പരിഗണിച്ചുകൊണ്ടുള്ള ഗതാഗത സംവിധാനത്തെപ്പറ്റിയും നഗരഗ്രാമവികസനത്തില്‍ വികസന അതോറിറ്റികളുടെ പങ്കിനെക്കുറിച്ചും ജി. സി. ഡി. എയും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൗണ്‍ പ്ലാനേഴ്സും കേരള റീജണല്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ സംരക്ഷണത്തിനായും ദൈനംദിന ആവശ്യങ്ങള്‍ക്കായുമുള്ള രണ്ടുതരം കാല്‍നടയാത്രക്കാരാണ്‌ നഗരത്തിലുള്ളത്‌. കാല്‍നടയാത്രക്കാര്‍ക്കുവേണ്ടി ജി. സി. ഡി. എ സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും നാലര കിലോമീറ്റര്‍ നീളമുള്ള മറൈന്‍ ഡ്രൈവ്‌ വാക്ക്‌ വേ, അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനുചുറ്റുമുള്ള റിംഗ്‌ റോഡ്‌, തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്‌. പദ്ധതി രൂപീകരണത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരളം വികസനകാര്യത്തില്‍ മുന്നിലാണെങ്കിലും ശാസ്ത്രീയമായ നഗരാസൂത്രണത്തില്‍ കേരളം പിന്നിലാണെന്നും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൗണ്‍ പ്ലാനേഴ്സ്‌ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജേക്കബ്‌ ഈശോ പറഞ്ഞു. വികേന്ദ്രീകൃതാസൂത്രണത്തില്‍ വാര്‍ഡുതലത്തില്‍ പദ്ധതി വിഹിതം വിഭജിച്ചുവരുമ്പോള്‍ പ്രധാനപ്പെട്ട പല പദ്ധതികളും വിസ്മരിക്കപ്പെടുന്നു. വര്‍ദ്ധിച്ചുവരുന്ന പാര്‍പ്പിട ചെലവും ആസൂത്രിതമല്ലാത്ത നഗരപ്രാന്ത വികസനവും വികസന അതോറിറ്റികളുടെ ആവശ്യകതയെ ഊന്നിപ്പറയുന്നുവെന്ന്‌ അദ്ദേഹം പറയുന്നു.

പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന സുസ്ഥിരമായ വികസന രേഖയാണ്‌ ആവശ്യമെന്നും പൊതുസ്ഥലങ്ങളുടെ സംരക്ഷണം കാല്‍നടയാത്രക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനം, നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള വികസനം തുടങ്ങിയവയ്‌ക്ക്‌ ഊന്നല്‍ നല്‍കണമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്‌ നടന്ന സാങ്കേതിക സെഷനില്‍ നാറ്റ്പാക്‌ വകുപ്പ്‌ മേധാവി ടി. ഇളങ്കോവന്‍, ജി. സി. ഡി. എ സീനിയര്‍ ടൗണ്‍ പ്ലാനര്‍ വി. ഗോപാലകൃഷ്ണപിള്ള, ടൗണ്‍ ആന്റ്‌ കണ്‍ട്രി പ്ലാനിംഗ്‌ വിഭാഗം സീനിയര്‍ ടൗണ്‍ പ്ലാനര്‍ എസ്‌. അജയകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

അപകടങ്ങളില്‍ 25 ശതമാനം വരെ സംഭവിക്കുന്നത്‌ കാല്‍നടയാത്രക്കാര്‍ക്കാണെന്നും ഇതൊഴിവാക്കാന്‍ ഹൈക്കോര്‍ട്ട്‌ ജെട്ടി മുതല്‍ മാധവ ഫാര്‍മസി വരെ എലിവേറ്റഡ്‌ സ്കൈവാക്ക്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇളങ്കോവന്‍ പറഞ്ഞു. മേനക, ജെട്ടി, പള്ളിമുക്ക്‌ തുടങ്ങിയ സ്ഥലങ്ങളില്‍ ഫുട്‌ ഓവര്‍ ബ്രിഡ്ജ്‌ സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. ജി. സി. ഡി. എയുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയും കൊച്ചി മെട്രൊപ്പൊളിറ്റന്‍ ഏരിയ ഉള്‍പ്പെടുത്തിയും ഒരു റീജണല്‍ പ്ലാനിംഗ്‌ അതോറിറ്റിയായി ജി. സി. ഡി. ഐ ഉയര്‍ത്തുകയും കൂടുതല്‍ അംഗീകാരങ്ങളുള്ള മെട്രൊപ്പൊളിറ്റന്‍ പ്ലാനിംഗ്‌ കമ്മിറ്റി കൊച്ചിയില്‍ രൂപീകരിക്കുകയും ചെയ്യണമെന്ന്‌ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടൗണ്‍ പ്ലാനേഴ്സ്‌ ഇന്ത്യയുടെ സെന്റര്‍ കൊച്ചിയില്‍ സ്ഥാപിക്കുന്നത്‌ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ ആസൂത്രണ വൈദഗ്ധ്യമുള്ളവരുടെ സേവനം ലഭ്യമാക്കാനുപകരിക്കുമെന്ന്‌ എസ്‌. അജയകുമാര്‍ ചൂണ്ടിക്കാട്ടി. ഐ. ടി. പി. ഐ കേരള റീജണല്‍ ചാപ്റ്റര്‍ സെക്രട്ടറി ജെ. ജയകുമാര്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.