Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 273-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 09:43 pm IST
inSamskriti

തേനാഹം നാമ നേഹാസ്തി ഭാവാഭാവോപപത്തിമാന്‍

അനഹംകാര രൂപസ്യ സംബന്ധ: കേന മേ കഥം

ഉദ്ദാലകന്റെ മനനം തുടര്‍ന്നു: വാസ്തവത്തില്‍ ബോധത്തിന്‌ ഉപാധികളുണ്ടാവുക വയ്യ. അതിനു പരിമിതികളില്ല. അണുവിനേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മമാണത്‌. അതുകൊണ്ട്‌ മനോപാധികള്‍ക്കതിനെ സ്വാധീനിക്കാനാവില്ല. മനസ്സ്‌ അഹംകാരത്തിലും ഇന്ദ്രിയങ്ങളുടെ ഛായാ ബോധത്തിലും അഭിരമിക്കുന്നു. അതില്‍ നിന്നാണ്‌ സ്വയാര്‍ജിതമായ പരിമിതിയെപ്പറ്റി ബോധമുടലെടുക്കുന്നത്‌. ഈ അനുഭവത്തെ ആവര്‍ത്തിച്ചു വിചാരം ചെയ്ത്‌ അഹംഭാവവും സ്വപരിമിതിയെന്ന ഭ്രമകല്‍പ്പനയും സ്വയമൊരസ്ഥിത്വം സാധൂകരിച്ചു കല്‍പ്പിക്കുകയാണ്‌.

എന്നാല്‍ അവയ്‌ക്കൊന്നിനാലും തോടാനരുതാത്ത അവബോധമാണ്‌ ഞാന്‍.. അതുണ്ടാകാനിടയായ അജ്ഞാനം ഹേതുവായി ശരീരം കര്‍മ്മങ്ങളില്‍ ആമഗ്നമായികൊള്ളട്ടെ, അല്ലെങ്കില്‍ കര്‍മ്മങ്ങളെ ഉപെക്ഷിച്ചുകൊള്ളട്ടെ. അവയാലൊന്നും ബാധിക്കപ്പെടാത്ത അനന്താവബോധമാണ്‌ ഞാന്‍.. അവബോധത്തിന്‌ ജനനമരണങ്ങളോ ഉടമസ്ഥരോ ഇല്ല. അത്‌ സര്‍വ്വവ്യാപിയും അനന്തവുമാണ്‌. സ്വയം വിഭിന്നമായി ജീവിച്ചതുകൊണ്ടതിനെന്തെങ്കിലും നേടുവാനില്ല. ജനനമരണാദികള്‍ മനോകല്‍പ്പിതങ്ങള്‍ മാത്രം . ആത്മാവുമായി അതിനു ബന്ധമില്ല. അഹംഭാവത്തിനാല്‍ പരിമിതപ്പെട്ടതിനെ മാത്രമേ ?അറിയാന്‍? കഴിയൂ. പരിമിതപ്പെടുത്താന്‍ കഴിയൂ. ആത്മാവ്‌ പരിമിതികള്‍ക്കെല്ലാം അതീതമാണ്‌. ഭാവാഭാവങ്ങള്‍ക്കുമതീതം. അഹംഭാവമെന്നത്‌ വൃഥാഭ്രമം. മനസ്സെന്നത്‌ മരീചിക. പ്രപഞ്ചവസ്തുക്കള്‍ വെറും ജഢം. ആരാണവയില്‍ ?ഇത്‌ ഞാന്‍? എന്നവകാശപ്പെടുന്നത്‌?

ദേഹം രക്താസ്ഥിസഞ്ചയം. മനസ്സ്‌ ആത്മാന്വേഷണത്തില്‍ ഇല്ലാതാവുന്നു. ബോധത്തിലെ സ്വാര്‍ജ്ജിതപരിമിതികളായ ധാരണാ കല്‍പ്പനകള്‍ വെറും ജഢം. അപ്പോള്‍പ്പിന്നെ ഈ അഹം എന്താണ്‌? ഇന്ദ്രിയങ്ങള്‍ അവയുടെ സ്വാഭീഷ്ടങ്ങള്‍ സാധിതമാക്കി എപ്പോഴും വര്‍ത്തിക്കുന്നു. പ്രപഞ്ചവസ്തുക്കള്‍ ലോകവിഷയങ്ങളാണ്‌. പിന്നെ അഹമെവിടെ?

പ്രകൃതി അതിന്റെ നൈസര്‍ഗ്ഗിക സ്വഭാവങ്ങളനുസരിച്ച്‌ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നു. കണ്ണ്‌ വെളിച്ചമായും കാത്‌ ശബ്ദമായും ചേര്‍ന്നിരിക്കുന്നു. സ്വയം നിലകൊള്ളുന്നതെന്താണ്‌? അഹമെവിടെയാണ്‌?

ആത്മാവ്‌, എല്ലാവരുടെയും പരമാത്മാവായി എല്ലാടവും എല്ലായ്‌പ്പോഴും നിലകൊള്ളുന്നു. ഞാനാരാണ്‌? എന്താണെന്റെ രൂപം? എന്നെയുണ്ടാക്കിയതെന്തു വസ്തുകൊണ്ടാണ്‌? ആരാണുണ്ടാക്കിയത്‌? ഞാനെന്താണ്‌ ഗ്രഹിക്കേണ്ടതും ത്യജിക്കേണ്ടതും? ? ?ഞാന്‍? എന്ന്‌ വിളിക്കാന്‍ പര്യാപ്തമായ ഒന്നും ഇല്ല. ഭാവാഭാവങ്ങള്‍ക്ക്‌ വിധേയമാവാത്ത ഒന്നുമില്ല. അഹം എന്ന വസ്തു വാസ്തവത്തില്‍ ഇല്ലാത്തതാണെന്നിരിക്കേ ആ അഹവുമായി ആരെങ്ങിനെയാണ്‌ ബന്ധപ്പെട്ടിരിക്കുക??

ഇങ്ങിനെ യാതൊരുവിധ ബന്ധങ്ങളും സത്തല്ല എന്നറിയുമ്പോള്‍ ദ്വന്ദത എന്ന തെറ്റിദ്ധാരണ ഇല്ലാതെയാകുന്നു. അപ്പോള്‍പ്പിന്നെ ആകെയുള്ളത്‌ ഒരേയൊരു വിശ്വസത്തമാത്രം. ബ്രഹ്മം, ആത്മാവ്‌ എന്നെല്ലാം വിളിക്കപ്പെടുന്ന ആ ഒന്ന്‌!.. ഞാനാണാ സത്ത. പിന്നെയെന്തിനു ഭ്രമങ്ങളില്‍പ്പെട്ടുഴറണം? സര്‍വ്വവ്യാപിയായ നിത്യശുദ്ധ ബോധം മാത്രമുള്ളപ്പോള്‍ അഹം എന്ന ധാരണതന്നെ എങ്ങിനെ സത്യമാവാനാണ്‌?

യാതൊരു വസ്തുക്കള്‍ക്കും സത്യത്തില്‍ സത്തയില്ല. ആത്മാവ്‌ മാത്രമാണുണ്മ. വസ്തുക്കള്‍ക്ക്‌ എന്തെങ്കിലും സത്ത കല്‍പ്പിച്ചു നല്‍കിയാല്‍ത്തന്നെ അവയുമായി ആത്മാവിനു ബന്ധുതയൊന്നുമില്ല. ഇന്ദ്രിയങ്ങള്‍ , മനസ്സ്‌, എന്നിവ അവയവയുടെ ധര്‍മ്മം ചെയ്യുന്നു. എന്നാല്‍ ബോധം അവയെ ബാധിക്കുന്നില്ല. എന്താണീ ബന്ധങ്ങള്‍ ? അവയെങ്ങിനെ സംജാതമായി? ഒരു കല്ലും ഇരുമ്പു ദണ്ഡും അടുത്തടുത്ത്‌ കിടക്കുന്നതുപോലെ, അവ അടുത്തടുത്ത്‌ ((( ആപേക്ഷികമായി നില്‍ക്കുന്നു എന്നുള്ളതുകൊണ്ട്‌ മാത്രം അവ തമ്മില്‍ ഏതെങ്കിലും ബന്ധം ആരോപിക്കുന്നത്‌ ശരിയല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.