കൊച്ചി: ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ഏറ്റവും പുതിയ പോളിസിയായ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് പവര്‍ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കു രൂപം നല്കി.
യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വയെ തുടര്‍ന്നാണ് പുതിയ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് പവര്‍ ഇന്‍ഷുറന്‍സിന് രൂപം നല്‍കിയിട്ടുള്ളത്. ലളിതവും കുറഞ്ഞ പ്രീമിയം വിഭാഗത്തില്‍പ്പെടുന്നതുമായ ഈ പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ ഓരോ യുവാവിന്റെയും വരുമാനത്തിനനുസൃതമായി തയ്യാറാക്കിട്ടുള്ളതും വരുമാനവര്‍ദ്ധനവിനനുസരിച്ച് വര്‍ദ്ധനവു സാധ്യമാകുന്നതുമായിരിക്കും. പോളിസി കാലയളവിനിടക്ക്,ഭാഗികമായി പിന്‍വലിക്കാനും സാധ്യമാകുമെന്നും അഥനു സെന്‍ എംഡി, സിഇഒ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പറഞ്ഞു.
ലെവല്‍ കവര്‍ ഓപ്ഷന്, ഇന്‍ക്രീസിംഗ് കവര്‍ ഓപ്ഷന് എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് പവര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലഭ്യമാണ്. വ്യത്യസ്ത ഫണ്ട് ഓപ്ഷനുകളും ലഭ്യമാകും. ഏഴ് വിവിധ ഫണ്ടുകളില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന ഓപ്ഷന്.പോളിസി കാലയളവിനിടക്ക് വിവിധ ഏഴു ഫണ്ടുകളില്‍ നിന്ന് പോളിസി ഉടമയ്ക്കു തിരഞ്ഞെടുക്കാവുന്ന സൗകര്യത്തോടെയായിരിക്കും ഈ ഓപ്ഷന്. 10,15 അഥവാ 30 വര്‍ഷക്കാലമായിരിക്കും പോളിസി കാലയളവ്. ഏറ്റവും സം അഷ്യുവേഡ് പ്രതിവര്‍ഷ പ്രീമിയത്തിന്റെ 10 മടങ്ങോ അഥവാ പ്രതിവര്‍ഷം പ്രീമിയം, പോളിസി കാലയളവ് എന്നിവയുടെ 0.50 മടങ്ങോ എന്ന് നിലയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: