തിരിച്ചറിവുകള്ക്കെല്ലാം ദൃക്സാക്ഷിയായി.
ഈശ്വരനിശ്വാസക്കാറ്റിലുലഞ്ഞ്
ലോകഗതിതന്നെ തകിടംമറിക്കണം.
ഉള്ളറകളിലെ പാപഭാരം
പാവമൊരു കണ്ണീര്മഴക്കു നല്‍കണം.
വിശുദ്ധിയിലേക്കൊരു വെണ്പാലമായി
കമനീയപാദങ്ങള് ശിരസ്സിലേറ്റണം.
ചെന്നായ്ക്കള്‍ കുടഞ്ഞെറിഞ്ഞ ആട്ടിന്തോലിനാല്
പിഞ്ചിളം മേനിക്ക് പുതപ്പ് നെയ്യണം.
ചതിക്കത്തിത്തിളക്കത്തിലലിഞ്ഞ പുഞ്ചിരിയെ
ഒരു പനിനീര്പൂവിന് കടമായ് നല്‍കണം.
ദിവ്യ. എം എഴുതിയ ‘മറ’എന്ന കവിതയിലെ വരികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: