ന്യൂദല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സപ്തംബര്‍ മാസത്തിലെ വില്പന ഉയര്‍ന്നു. വില്പന 11.7 ശതമാനം വര്‍ധിച്ച് 1,04,964 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 93,988 യൂണിറ്റായിരുന്നു. ആഭ്യന്തര വാഹന വില്പന 1.8 ശതമാനം വര്‍ധിച്ച് 90,399 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 88,801 യൂണിറ്റായിരുന്നു.
മാരുതി 800, ആള്‍ട്ടോ, എ-സ്റ്റാര്‍, വാഗണ്‍ ആര് മുതലായവയുടെ വില്പന 4.9 ശതമാനം ഉയര്‍ന്ന് 41,061 യൂണിറ്റിലെത്തി. 2012 സപ്തംബറിലിത് 39,150 യൂണിറ്റായിരുന്നു.
കൊമ്പാക്ട് വിഭാഗത്തില്‍പ്പെട്ട സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ് എന്നിവയുടെ വില്പന 16.9 ശതമാനം ഉയര്‍ന്ന് 20,828 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്പന 17,813 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നായ ഡിസയറിന്റെ വില്പന 42.9 ശതമാനം ഉയര്‍ന്ന് 16,708 യൂണിറ്റിലെത്തി. സെഡാന് എസ്എക്സ്4 ന്റെ വില്പന 31.3 ശതമാനം ഉയര്‍ന്ന് 31.3 ശതമാനത്തിലെത്തി. അതേ സമയം കിസാഷിയുടെ ഒറ്റ യൂണിറ്റ് പോലും വിറ്റുപോയില്ല.
യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്സി, ഗ്രാന്റ് വിടേര, എര്‍ട്ടിഗ മുതലായവയുടെ വില്പന 63.2 ശതമാനം ഇടിഞ്ഞ് 2,657 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്പന 7,224 യൂണിറ്റായിരുന്നു. ഒമ്നിയുടേയും ഇക്കോയുടേയും വില്പന 30.5 ശതമാനം ഇടിഞ്ഞ് 8,767 യൂണിറ്റിലെത്തി. കയറ്റുമതിയില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ 5,187 യൂണിറ്റിനെ അപേക്ഷിച്ച് 14,565 യൂണിറ്റ് വാഹനങ്ങളാണ് സപ്തംബറില്‍ കയറ്റുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: