ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ബില്‍ഡിംഗ് സൊലൂഷന്‍സ് കമ്പനിയായ എവറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പരിസ്ഥിതി സൗഹൃദ തറയോടുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എല്ലാ തരം കെട്ടിടങ്ങള്‍ക്കും യോജിക്കുന്ന ഈ തറയോട് കുറഞ്ഞ ചെലവില്‍ കെട്ടിടങ്ങള്‍ക്ക് നവീന ഭാവം നല്‍കുന്നവയാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൊളിച്ചുമാറ്റാവുന്നതും വീണ്ടും സ്ഥാപിക്കാന്‍ സാധിക്കുന്നതുമാണ് ഈ തറയോടുകള്‍ എന്നതാണ് ഇവയുടെ പ്രധാന സവിശേഷത.
ദീര്‍ഘകാലം ഈടുനില്ക്കുന്നതാണ് എവറസ്റ്റിന്റെ തറയോടുകള്‍. ഇവ തീപിടിയ്ക്കാത്തതും ശക്തവും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം ഭാരക്കുറവുള്ളതുമാണ്. ഉയരുന്ന നിര്‍മാണ സാമഗ്രികളുടെ വിലയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമയപരിധിയും എല്ലാം ആധുനിക വാസ്തുവിദ്യയുടെ മുഖം മാറ്റിയതായി എവറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡി മനീഷ് സാംഗി പറയുന്നു. പ്രവര്‍ത്തനതലത്തില്‍ നിരന്തരം മാറ്റം വരുത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ചെലവ് കുറഞ്ഞ രീതിയില്‍ നവീന ഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ തറ കൂടുതല്‍ മനോഹരമാക്കുവാന്‍ ഈ രീതിയില്‍ സാധിക്കുമെന്നും സാംഗി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: