ന്യൂദല്‍ഹി: നികുതി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് നോക്കിയയുടെ ചില ആസ്തികള്‍ ഇന്ത്യന്‍ അധികൃതര്‍ മരവിപ്പിച്ചതായി നോക്കിയ. എന്നാല്‍ ഈ നടപടി കാരണം നോക്കിയ ഹാന്റ് സെറ്റ് ബിസിനസ് മൈക്രോസോഫ്റ്റിന് വില്ക്കുന്നതില് കാലതാമസം നേരിടില്ലെന്നും കമ്പനി വ്യക്തമാക്കി. 20.8 ബില്യണ്‍ രൂപ ആദായ നികുതി ഇനത്തില്‍ അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോക്കിയയുടെ ആസ്തികള്‍ മരവപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നോക്കിയയുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള ആസ്തികള്‍ മരവിപ്പിച്ചത്.
എന്നാല്‍ ഈ നടപടിയ്ക്കെതിരെ നോക്കിയ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനോ പിന്‍വലിക്കുന്നതിനോ കമ്പനിയെ അനുവദിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
ആസ്തികള്‍ മരവിപ്പിച്ച നടപടി മൂലം നോക്കിയയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത് ഒരുതരത്തിലും ബാധിക്കില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: