കോട്ടയം: മുസ്ലീംമതതീവ്രവാദ സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ച് എം.ജി സര്‍വ്വകലാശാലയിലെ വിവേകാനന്ദ ചെയറിന്റെ അധ്യക്ഷനായി പ്രൊഫ. ഒ.എം മാത്യുവിനെ നിലനിര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ നിര്‍ണ്ണായക യോഗം തീരുമാനിച്ചു.
മതതീവ്രവാദ സംഘടനകള്‍ക്ക് വഴങ്ങാതെ പ്രൊഫ. ഒ.എം മാത്യുവിന്റെ നേതൃത്വത്തില്‍ വിവേകാനന്ദ ചെയറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ചെയറിന്റെ പ്രവര്‍ത്തനത്തിനായി ഗവേണിംഗ് ബോഡിയെയെയും നിശ്ചയിച്ചിരുന്നു. ഒരു സിന്‍ഡിക്കേറ്റംഗവും വകുപ്പ് തലവനും ഉള്‍പ്പെട്ടതാകും ഗവേണിംഗ് ബോഡി. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ സുപ്രധാന അജണ്ടയും വിവേകാനന്ദ ചെയര്‍ സംബന്ധിച്ചായിരുന്നു.
വര്‍ഷങ്ങളായി നിര്‍ജ്ജീവമായിരുന്ന വിവേകാനന്ദ ചെയറിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് അധ്യക്ഷനായി പ്രൊഫ.ഒ.എം മാത്യുവിനെ നേരത്തെ നിയമിച്ചത്. ഇതേ തുടര്‍ന്ന് ലക്ഷങ്ങളുടെ വിലമതിപ്പുള്ള പുസ്തകങ്ങള്‍ അദ്ദേഹം ചെയറിന് സമര്‍പ്പിക്കുകയും ചെയറിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. എന്നാല്‍ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒ.എം. മാത്യുവിന്റെ നിയമനത്തിനെതിരെ മുസ്ലീം മതതീവ്രവാദ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ചെയറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി വൈസ് ചാന്‍സിലര്‍ ഡോ. എ.വി ജോര്‍ജ്ജ് മരവിപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.
വി.സി യുടെ നടപടിക്കെതിരെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ നിന്നും കടുത്ത പ്രതിഷേധം തന്നെയാണ് ഉയര്‍ന്നത്. എബിവിപി, ബിജെപി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ചുകളും നടത്തുകയുണ്ടായി. എം.ജി. സര്‍വ്വകലാശാലയെ മതതീവ്രവാദ സംഘടനകളുടെ കളിപ്പാവയായി മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധം കനപ്പെട്ടിരുന്നു. വിവേകാനന്ദ സാഹിത്യവുമായി അടുത്തിടപഴകിയിട്ടുള്ള പ്രെഫ. ഒ.എം. മാത്യുവാണ് ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പൊതുവികാരമാണ് ഈ നിയമനത്തിന് പിന്നിലെന്നും വൈസ് ചാന്‍സിലര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതവഗണിച്ചാണ് എന്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചത്.
സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം മുടങ്ങാനാണ് സാധ്യത. കഴിഞ്ഞ രണ്ടു മാസവും തനതു ഫണ്ടില്‍ നിന്നാണ് ശമ്പളം നല്‍കിയിരുന്നത്. ഇത്തവണ ശമ്പളം നല്കാന് തനത് ഫണ്ട് മതിയാകില്ല. സര്‍ക്കാര്‍ ഗ്രാന്റ് തടഞ്ഞു വച്ചത് സംബന്ധിച്ച കേസില്‍ മൂന്നിന് കോടതി വിധിയുണ്ടാകും. രണ്ട് തവണയായി 72 കോടി രൂപയാണ് സര്‍ക്കാര്‍ ഗ്രാന്റായി സര്‍വ്വകലാശാലയ്ക്ക് ലഭിക്കാനുള്ളത്. ഗ്രാന്റ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ കടുംപിടുത്തം സ്വീകരിച്ചാല്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തടസ്സപെടാന്‍ സാധ്യതയുണ്ടെന്നും സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. യോഗത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: