Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 265-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2013, 08:10 pm IST
inSamskriti

തഥാഹി ബഹവ: സ്വപ്നമേകം പശ്യന്തി മാനവാ:

സ്വാപഭ്രമദമൈരേയമദമന്ഥരചിത്തവത്‌

വസിഷ്ഠന്‍ തുടര്‍ന്നു: തന്റെ മായാദര്‍ശനത്തെപ്പറ്റി ഉറപ്പുവരുത്താനായി ഗാധി ഭൂതമണ്ഡലത്തിലും കീരരാജ്യത്തും മറ്റും വീണ്ടും യാത്രപോയി. വീണ്ടും അന്നാട്ടുകാരില്‍ നിന്നും ആദ്യം കേട്ടപോലെയുള്ള കഥകള്‍ അങ്ങിനെതന്നെ വീണ്ടും കേട്ടു. വീണ്ടും അദ്ദേഹം വിഷ്ണുപൂജ ചെയ്തു. വിഷ്ണുഭഗവാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഗാധി ഭഗവാനോട്‌ ചോദിച്ചു, ഭഗവാനേ, കഴിഞ്ഞ ആറുമാസക്കാലം ഞാന്‍ മായാനുഭവത്തില്‍ അറിഞ്ഞ രണ്ടിടങ്ങളിലും പോയി അവിടുത്തുകാരോട്‌ ചോദിച്ചതില്‍നിന്നും അവരാ കഥകളൊക്കെ സത്യമായി വിശ്വസിക്കുന്നു എന്നാണു മനസ്സിലാക്കിയത്‌. ഇതെന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നു. ദയവായി ഇതിന്റെ പൊരുളെനിക്ക്‌ പറഞ്ഞു തന്നാലും.

ഭഗവാന്‍ പറഞ്ഞു: ഗാധീ ഈ സംഭവങ്ങളെല്ലാം നിനക്ക്‌ നേരിട്ട്‌ ബന്ധമുള്ള സ്ഥലത്തല്ല നടന്നതെങ്കിലും അവ നിന്റെ മനസ്സിലെ പ്രതിഫലനങ്ങളായാണ്‌ നീയറിയുന്നത്‌. നീയും അവയും തമ്മിലുള്ള ബന്ധം ‘കാക്കയും പനമ്പഴവും’ എന്ന പോലെ തികച്ചും ആകസ്മികം എന്നേ പറയാവൂ. അതിനാലാണ്‌ നിന്റെയടുക്കല്‍ , നീ സത്യമെന്ന്‌ വിശ്വസിക്കുന്ന കഥ അങ്ങിനെതന്നെ അവര്‍ പറഞ്ഞുതരുന്നത്‌. അത്തരം യാദൃശ്ചികത അപൂര്‍വ്വമൊന്നുമല്ല. ചിലപ്പോള്‍ ഒരേ ഭ്രമദൃശ്യം തന്നെ പലര്‍ക്കും ഒരേപോലെ അനുഭവവേദ്യമാവാറുണ്ട്‌.

‘ചിലപ്പോള്‍ കുറെയേറെപ്പേര്‍ക്ക്‌ ഒരേ സ്വപ്നമുണ്ടാവാറുണ്ട്‌. ഒരേ ഭ്രമാത്മക ദര്‍ശനം! മദിര കുടിച്ചു മദോന്മാത്തരായ കുറെപ്പേര്‍ക്ക്‌ ഒന്നിച്ച്‌ ഒരേസമയം അവര്‍ക്കുചുറ്റും ഭൂമി വട്ടംകറങ്ങുന്നതുപോലെ അനുഭവപ്പെടാമല്ലോ.’ അനേകം കുട്ടികള്‍ ഒരേ കളികളിലേര്‍പ്പെടുന്നു എന്ന പോലെയാണത്‌. സമയത്തെപ്പറ്റിയും ആളുകള്‍ക്ക്‌ ഇത്തരം ചിന്താക്കുഴപ്പമുണ്ടാകാറുണ്ട്‌. സമയമെന്നത്‌ മനസ്സിലെ ഒരു ധാരണ മാത്രമാണല്ലോ. പരസ്പരമുള്ള കാരണബന്ധ പ്രതിഭാസവുമായി സമയമെന്ന ധാരണ കെട്ടുപിണഞ്ഞു കിടക്കുന്നു.

ഭഗവാന്‍ അവിടെനിന്നും അപ്രത്യക്ഷനായിട്ടും ഗാധി തന്റെ ധ്യാനം തുടര്‍ന്നു. വീണ്ടുമേറെക്കാലം കഴിഞ്ഞപ്പോള്‍ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഗാധി പ്രാര്‍ത്ഥിച്ചു: ഭഗവാനെ, അങ്ങയുടെ മായാശക്തിയാല്‍ ഞാന്‍ കഷ്ടപ്പെടുന്നു. ഞാനാകെ ചിന്താക്കുഴപ്പത്തിലാണ്‌. ഇതില്‍നിന്ന്‌ കരകേറാന്‍ ഉചിതമായ മാര്‍ഗ്ഗമെന്തെന്നരുളിയാലും.

ഭഗവാന്‍ പറഞ്ഞു: നീ ഭൂതമണ്ഡലത്തിലും കേരരാജ്യത്തും കണ്ടതെല്ലാം ഒരു പക്ഷെ സത്യമായിരിക്കാം. കടഞ്ചന്‍ എന്ന പേരിലൊരു കാട്ടുജാതിക്കാരന്‍ അവിടെ വസിച്ചിരുന്നിരിക്കാം. അയാളുടെ ബന്ധുക്കള്‍ മരിച്ചശേഷം അയാള്‍ കീരരാജ്യം ഭരിച്ചുവെന്നതും അങ്ങിനെതന്നെയിരിക്കട്ടെ. എന്നാലിതെല്ലാം പ്രതിഫലിച്ചത്‌ നിന്റെ ബോധതലത്തിലാണ്‌.

ചിലപ്പോള്‍ മനസ്സ്‌, താനെന്താണ്‌ ശരിക്കും അനുഭവിച്ചതെന്നു മറന്നുപോകുന്നു. അതുപോലെ ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തതിനെ അനുഭവിച്ചുവെന്നു സങ്കല്‍പ്പിച്ച്‌ ചിന്തിച്ചുറപ്പിക്കുകയും ചെയ്യും. സ്വപ്നത്തില്‍ പലവിധ ദൃശ്യങ്ങള്‍ കാണുന്നതുപോലെ ജാഗ്രദവസ്ഥയിലും ഭ്രമകല്‍പ്പനകള്‍ അനുഭവവേദ്യമാവാം. കടഞ്ചന്‍ ജീവിച്ചിരുന്നത്‌ ഏറെക്കാലം മുന്‍പായിരുന്നുവെങ്കിലും അതിപ്പോള്‍ നിന്റെയുള്ളില്‍ , ബോധതലത്തില്‍ പ്രകടമായി എന്ന്‌ മാത്രം.

‘ഇത്‌ ഞാന്‍’ എന്ന ഒരു തോന്നല്‍ ആത്മജ്ഞാനം ലഭിച്ചവന്റെയുള്ളില്‍ അങ്കുരിക്കയില്ല. അതുണ്ടാവുന്നത്‌ അജ്ഞാനിയുടെ മനസ്സിലാണ്‌. എന്നാല്‍ ‘ഞാന്‍ എല്ലാമെല്ലാമാണ്‌’ എന്നറിയുന്നവന്‌* ദു:ഖത്തില്‍ ഉഴറേണ്ടതായി വരികയില്ല. കാരണം ദു:ഖദായികളായ ഭ്തീകവസ്തുക്കളെ അയാള്‍ സമാശ്രയിക്കുന്നില്ല.
അയാള്‍ സന്തോഷസന്താപങ്ങളാല്‍ ചാഞ്ചാടപ്പെടുന്നില്ല. നിനക്ക്‌ പൂര്‍ണ്ണ പ്രബുദ്ധതഇനിയും കൈവന്നിട്ടില്ലാത്തതിനാല്‍ നിന്റെ മനസ്സ്‌ വിഷയധാരണകളിലും ഭ്രമദൃശ്യങ്ങളിലും ഉള്ള ബന്ധം തുടരുകയാണ്‌. ഈ മായ എല്ലായിടത്തേയ്‌ക്കും, എല്ലാദിശയിലേയ്‌ക്കും വ്യാപരിച്ചിരിക്കുന്നു. എന്നാല്‍ ഏകാത്മകമായ ആ മദ്ധ്യബിന്ദുവില്‍ ദൃഢമായി ദൃഷ്ടിയുറപ്പിച്ചവന്‍ ഭ്രമകല്‍പ്പനകളില്‍ നിന്നും മുക്തനാണ്‌. എഴുന്നേല്‍ക്കൂ. ഇനിയും ഒരു പത്തുകൊല്ലം ഗാഢമായി തപസ്സുചെയ്താലും.

ഗാധി പിന്നീട്‌ തീവ്രസാധനയില്‍ മുഴുകി ഒടുവില്‍ ആത്മസാക്ഷാത്കാരം നേടി. എന്നിട്ട്‌ ജീവന്മുക്തനായ ഒരു മഹാമുനിയായി, ദു:ഖഭയാദികളില്ലാതെ ശിഷ്ടകാലം ജീവിച്ചു.

* തോന്നുന്നതാകില്‍ അഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ നാരായണായ നമ:

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.