മുനിച്ച്: ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി സീമെന്‍സ് 15,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതിലൂടെ 8.1 ബില്യണ്‍ ഡോളര്‍ ലാഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനി വക്താവ് അറിയിച്ചതാണിക്കാര്യം. സീമെന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ ലോസ്ചര് രാജിവച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ചെലവ് ചുരുക്കല്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയത് പീറ്ററായിരുന്നു.
സീമെന്‍സും അനുബന്ധ കമ്പനികളും തമ്മില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതില്‍ ധാരണയിലെത്തിയിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാല്‍ ഇതുവരെ ജീവനക്കാരെ ആരേയും പിരിച്ചുവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയില്‍ 2,000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ വികസന മേഖയില്‍ ജോലി ചെയ്യുന്ന 1,400 പേര്‍ക്കും തൊഴില്‍ നഷ്ടമാകും. സീമെന്സില് നിലവില്‍ 370,000 ജീവനക്കാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: