തിരുവനന്തപുരം: സോണിയയുടെ വരവ് വൈകിയതുമൂലം വെള്ളംകുടിച്ചത് വനജാക്ഷിയമ്മ. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സൗജന്യ മരുന്ന് വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ യുപിഎ അധ്യക്ഷതയുടെ കൈയില്‍ നിന്നും സൗജന്യമരുന്ന് ഏറ്റുവാങ്ങി ചടങ്ങ് ഗംഭീരമാക്കാന്‍ സംഘാടകര്‍ തിരഞ്ഞെടുത്തത് തിരുവല്ലം സ്വദേശിയായ 83 കാരിയായ വനജാക്ഷിയമ്മയെയായിരുന്നു. 5.45 ന് ആരംഭിക്കുമെന്നറിയിച്ച പരിപാടിയില്‍ നാല് മണിയായപ്പോഴേക്കും വനജാക്ഷിയമ്മയെ സംഘാടകരെത്തിച്ചു. 5.45 ന് തുടങ്ങേണ്ട പരിപാടിയില്‍ സോണിയാഗാന്ധിയെത്തിയത് ഒരുമണിക്കൂര്‍ വൈകി.
നാലുമണി മുതല്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്ന വനജാക്ഷിയമ്മ നേരം കഴിഞ്ഞതോടെ ശാരീരികബുദ്ധിമുട്ടുകള്‍ മൂലം അസ്വസ്ഥയായി. എഴുന്നേറ്റുനിന്ന് നടുനിവര്ത്താമെന്നുവച്ചപ്പോള് എസ്.പി.ജിക്കാര് ഓടിയെത്തി. അതോടെ ഇരിപ്പ് വീണ്ടും തുടര്‍ന്നു. 6.45 ഓടെ ചടങ്ങ് തുടങ്ങി. പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ 7.30 ആയി. സോണിയയുടെ കൈയില്‍ നിന്നും മരുന്ന് വാങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായി അപ്പോള്‍ വനജാക്ഷിയമ്മ. സംഘാടകരുടെ സഹായത്തോടെയാണ് വനജാക്ഷിയമ്മ മരുന്നുസ്വീകരിച്ചത്. മരുന്നുവാങ്ങി തളര്‍ന്ന് കസേരയില്‍ കുഴഞ്ഞിരുന്നു. വനജാക്ഷിയമ്മക്ക് സംഘാടകര്‍ വെള്ളം കൊടുത്താണ് തളര്‍ച്ച മാറ്റിയത്. സോണിയ മടങ്ങി ഏറെ നേരത്തിനുശേഷമാണ് തളര്‍ച്ച മാറ്റി മരുന്നുമായി വനജാക്ഷിയമ്മ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: