മലപ്പുറം: പൊന്നാനിയില്‍ ഗണേശോത്സവത്തെ തകര്‍ക്കാന്‍ ഗൂഢ നീക്കം. റോഡരികില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി പരത്തിയായിരുന്നു ഇത്തരത്തിലുള്ള ശ്രമം നടത്തിയത്. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ നാലിടങ്ങളില്‍ നിന്നും പൈപ്പ് ബോംബ് പോലുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു. പോലീസ് പരിശോധനയില്‍ ബോംബല്ലെന്ന് കണ്ടെത്തിയെങ്കിലും ഗണേശോത്സവം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വച്ചതാണെന്ന് സംശയിക്കുന്നു. പൊന്നാനി കണ്ടന്‍കാവ് ക്ഷേത്രത്തില്‍ നിന്നാണ് ഗണേശോത്സവം പുറപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ സ്ഥലമായ ഇവിടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ഘോഷയാത്ര നടത്താന്‍ പോലീസ് അനുമതി നല്‍കുന്നില്ല. വിഗ്രഹം രണ്ട് വാഹനങ്ങളിലായി കൊണ്ടുപോയി കടലില്‍ നിമജ്ജനം ചെയ്യാനുള്ള അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. ചമ്രവട്ടം, ചന്തപ്പടി, പൊന്നാനി പാലം, ജങ്കാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൈപ്പ് ബോംബ് പോലുള്ള സാധനങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി കണ്ടന്‍കാവില്‍ ഗണേശോത്സവ ചടങ്ങ് നടന്നുവരികയായിരുന്നു. ഇന്നലെ രാവിലെയാണ് ബോംബ്ഭീഷണി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: