മൃഗത്തില്‍നിന്ന് ഗ്രഹണശക്തിയുള്ള മനുഷ്യനിലേക്കുള്ള ഈ പരിണാമപദ്ധതിയില്‍ സൂക്ഷ്മമായ വളര്‍ച്ചയുടെ വിവിധ പതനങ്ങളിലൂടെയും ഒരാള്‍ക്ക് കടന്നുപോകേണ്ടതുണ്ട്. ആദ്യകാലത്ത് മനുഷ്യന് ‘കണ്ടു മനസ്സിലാക്കുക’ എന്ന നിലയില്‍മാത്രം ഉള്ളവനാണ്; പലതിനേയും അവന് ചുറ്റുപാടും കാണുകയും സഹജവാസനാബലത്താല് അവയെപ്പോലെതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കാഴ്ചയില്‍നിന്നു ഗ്രഹണതലത്തിലേക്ക് ബുദ്ധിയെ കൊണ്ടുവരാനൊന്നും സാധ്യമല്ല. കാരണം, ബുദ്ധിതന്നെ അവനില്‍ രൂപംകൊണ്ടുകഴിഞ്ഞിട്ടില്ല. കേവലം ക്ഷണശക്തിയുടെ മാത്രമായ ഈ ദശാഘട്ടില്, മര്ത്യരാശിയുടെ ഈ ശൈശവദശയില്‍, ഞാന്‍ കണ്ട വസ്തുക്കള്‍ തന്റെ മാനസനിലയുമായ ഒത്തിണങ്ങി നില്ക്കുകയായിരുന്നപ്പള് മനുഷ്യന് സന്തോഷിച്ചു. എന്നാല്‍ ഇടിയും, മിന്നലും, സിംഹഗര്‍ജ്ജനവും, ചിന്നിച്ചിതറുന്ന വെള്ളച്ചാട്ടങ്ങളുടെ ഞെട്ടിപ്പിക്കുന്ന ശബ്ദവും അവനെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു; കാരണം, അവ അവന്റെ മനസ്സുമായി ഇണങ്ങിപ്പോവുമായിരുന്നില്ല; അതുകൊണ്ട് അവന് അന്ധാളിച്ചുഭയന്ന് ആത്മരക്ഷയ്ക്കുള്ള സഹജവാസനയാല്‍ പ്രേരിതനായി പാഞ്ഞൊളിച്ചു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: