കൊച്ചി : നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ വാച്ച് കമ്പനിയായ സെയ്ക്കോയില്നിന്ന് പ്രീമിയര്‍ , സ്പോര്ച്ച്യൂറ, വെലാറ്റുറ ശ്രേണികളില്‍ മൂന്ന് പുതിയ ലിമിറ്റഡ് എഡിഷന് വാച്ചുകള്‍ പുറത്തിറക്കി.
1913ലാണ് സെയ്ക്കോയുടെ ആദ്യ റിസ്റ്റ് വാച്ച് പുറത്തിറങ്ങിയത്. ലോറല്‍ എന്നു വിളിക്കപ്പെടുന്ന ആ വാച്ച് ജപ്പാനിലും ആദ്യത്തേതായിരുന്നു. ചലനശക്തിയില്നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതായിരുന്നു സെയ്ക്കോ കിനെറ്റിക്. ബാറ്ററി മാറ്റേണ്ടതില്ലാത്ത ഈ പരിസ്ഥിതി സംശുദ്ധ സാങ്കേതികതയെ ലോകമാകെ പൂര്ണഹൃദയത്തോടെവരവേറ്റു.
പുതുതായി അവതരിപ്പിച്ച സെയ്ക്കോ പ്രീമിയര്‍ ചലനശക്തിമൂലം ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യപ്പെടുക മാത്രമല്ല ക്രൗണ്‍ തിരിച്ചും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 49,000 രൂപയാണ് ഇതിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: