കൊച്ചി: ആദ്യ മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണം നാളെ കലൂരില്‍ തുടങ്ങും. കലൂര്‍ മുതല്‍ സൗത്ത് വരെ കരാറെടുത്ത സോമ കണ്‍സ്ട്രക്ഷന്‍സ് ആണ് കലൂരിലെ മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണം നടത്തുക. നവംബറില്‍ തുറക്കുമെന്ന് ഡിഎംആര്‍സി ഉറപ്പ് നല്‍കിയിരിക്കുന്ന നോര്‍ത്ത് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
പ്രധാന പാലത്തിന് വേണ്ടി റെയില്‍വേ ഗര്‍ഡറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.70 കോടി രൂപ ചെലവിട്ടാണ് നോര്‍ത്തിലെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. മെട്രോയുടെ മൂന്നാം റീച്ചില്‍ എംജി റോഡിലും പൈലിംഗ് തുടങ്ങിയിട്ടുണ്ട്. എംജി റോഡില്‍ മണ്ണിടിഞ്ഞത് പൈലിംഗ് തടസ്സപ്പെടുത്തിയെങ്കിലും നിര്‍മ്മാണത്തിലെ തകരാര്‍ പരിഹരിച്ചതായി ഡിഎംആര്‍സി അറിയിച്ചു.
മെട്രോ റെയിലിന്റെ ആദ്യതൂണുകള് ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപം ഉടന്‍ ആരംഭിക്കും. ഇടപ്പള്ളിയില്‍ 14 തൂണുകള്‍ നിര്‍മ്മിക്കാനുള്ള 56 പൈലുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: