കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ഫയാസിന്റെയും ഇടപാടില്‍ പങ്കുണ്ടെന്ന് വ്യക്തമായ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സിബിഐയുടെ ആവശ്യപ്രകാരം കോടതിയുടെ അനുമതിയോടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ടോണി എന്നിവരുടെ പത്തിലധികം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ പരിശോധിക്കും.
സ്വര്‍ണം കടത്തിയ ഗര്‍ഭിണികളായ സ്ത്രീകളെ പരിശോധിച്ച വനിതാ പോലീസ് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് സിബിഐ മൊഴിയെടുത്തു. മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. ഫയാസിന്റെ സഹോദരന് ഫൈസലിനായുള്ള തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: