കൊല്ലം: ശൈശവ വിവാഹപ്രശ്നത്തില്‍ നിലപാടെടുക്കാന്‍ മതപണ്ഡിതന്മാരുടെ അനുവാദം കാത്തിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളല്ല. വിദ്യാസമ്പന്നനെന്ന് പൊതുജനം കരുതുന്ന എം.കെ മുനീറിനെപ്പോലൊരാള് ഇത്തരം സര്‍ക്കുലറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അജണ്ട ഹിന്ദുസമൂഹം തിരിച്ചറിയണം. കാലത്തിന്റെ ഗതികേടില്പ്പെട്ട് ശൈശവവിവാഹം പോലുള്ള അനാചാരങ്ങളെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതിന് ഹിന്ദുസമൂഹം കേള്‍ക്കേണ്ടിവന്ന കുറ്റപ്പെടുത്തല്‍ ചെറുതല്ല. ഹിന്ദുവിനെ തല്ലാന്‍ ഇന്നും ആ പഴയ പല്ലവി പാടുന്നവര്‍ ഇപ്പോഴെവിടെയാണെന്ന് ടീച്ചര്‍ ചോദിച്ചു. യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്കെടുക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ചെറുക്കപ്പെടേണ്ടതാണ്. ക്ഷേത്രങ്ങളുടെ പുരോഗതിക്കും നിലനില്‍പ്പിനും വേണ്ടി എന്തു സഹായം ചെയ്തിട്ടാണ് ഇവര്‍ ഇപ്പോള്‍ വരുമാനത്തിന്റെ കണക്ക് അന്വേഷിക്കുന്നതെന്ന് ടീച്ചര്‍ ചോദിച്ചു. ചോദ്യം ചെയ്തപ്പോള്‍ പണം നല്‍കാമെന്ന് പറഞ്ഞ് ഹിന്ദു ഭക്തസമൂഹത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത്. ഇത്തരം കടന്നു കയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട ചുമതല യുവാക്കള്‍ ഏറ്റെടുക്കണം.
എഴുന്നേല്‍ക്കാനും പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വര്‍ഷമാണിത്. യുവാക്കള്‍ക്ക് മാത്രമേ ഭാരതത്തെ മുന്നോട്ട് നയിക്കാനാകു. ലോകസുഖം കാംക്ഷിച്ച ഹിന്ദുദര്ശനത്തെ നശിപ്പിക്കാന്‍ ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചതുകൊണ്ടോ കടന്നുകയറ്റം കൊണ്ടോ സാധ്യമല്ല. യോഗക്ഷേമസഭ മുന്‍കൈ എടുത്താല്‍ കേരളത്തില്‍ ഹിന്ദുഐക്യം എളുപ്പമാകും. സനാധന ധര്‍മത്തിന്റെ ബോധം ഉണര്‍ത്തിക്കൊണ്ട് വേദ പഠനക്ലാസുകള്‍ നടത്തിയും യോഗക്ഷേമസഭ എല്ലാ ഹിന്ദുക്കളിലും ഭാരതദര്‍ശനം എത്തിച്ച് ഒന്നിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു.
ഹൈന്ദവ ധര്‍മത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ അടിത്തട്ടു മുതല്‍ മേല്ത്തട്ടു മുതല്‍ മേല്ത്തട്ടു വരെയുള്ള ഹിന്ദു യുവാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഭാരതീയ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം. രാമനാര്, ശ്രീകൃഷ്ണനാര്, ഗീത എന്തെന്നും ഹൈന്ദവകുട്ടികള് അറിയാതെ മുന്നോട്ട് പോവുകയാണെങ്കില്‍ ഹൈന്ദവ സമൂഹം ദിനോസറുകളെപ്പോലെ നശിക്കും. ആചാരവും അനുഷ്ഠാനവും വിശ്വാസവും എന്തെന്നു പുതുതലമുറ അറിയണം. അതിനുവേണ്ടി ഹിന്ദുസമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണം. ജാതീയമായി ഹിന്ദുവിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കുബുദ്ധി തിരിച്ചറിയണം, ടീച്ചര്‍ പറഞ്ഞു. എസ്.ഉണ്ണികൃഷ്ണ ന് അധ്യക്ഷതവഹിച്ചു. എം. നാരായണന്‍നമ്പൂതിരി, ഭരത് എച്ച്. ശര്‍മ, ധനീഷ് ആര്. ശര്‍മ, വി. രാജേഷ് സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: