തൃശൂര്‍: ഇടതുവലതു മുന്നണികള്‍ പട്ടികജാതി സമൂഹത്തെ രണ്ടാംതരം പൗരന്മാരായിട്ടാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നാമമാത്ര തുക സ്കോളര്‍ഷിപ്പ് നല്കുമ്പോള് ചില സമുദായക്കാര്‍ക്ക് നാലിരട്ടി നല്‍കുന്നത് ഇരട്ടത്താപ്പാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
രംഗനാഥ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പട്ടികജാതി സംവരണം നല്കണമെന്നുള്ള ഇരുമുന്നണികളുടെയും ആവശ്യം ഭരണഘടനാ വിരുദ്ധമാണ്. സംഘടിത മതന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യംവച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനെന്നുപറയുന്നവര് അട്ടപ്പാടിയിലെ ശിശുമരണവും പട്ടിണി മരണവും ഏത് കണക്കിലാണ് കൊള്ളിച്ചതെന്നും മുരളീധരന് ചോദിച്ചു.
വിദ്യാഭ്യാസരംഗത്ത് പട്ടികജാതിക്കാര്‍ കടന്നുവരാതിരിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതിക്കാര്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. കേരള നവോത്ഥാന രംഗത്ത് സ്തുത്യര്‍ഹമായ പങ്കുവഹിച്ച മഹാത്മ അയ്യങ്കാളിയെ ആദരവോട് കൂടി കാണുന്ന പാര്‍ട്ടിയാണ് ബിജെപി. അയ്യങ്കാളി ജയന്തി ആചരിക്കാന്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും എന്താണ് ബുദ്ധിമുട്ടെന്നും മുരളീധരന് ചോദിച്ചു. പട്ടികജാതി സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷതവഹിച്ചു. ബിജെപി ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ഡോ.പി.പി. വാവ, സെക്രട്ടറിമാരായ വി. ദേവയാനി, രാജി പ്രസാദ്, ടി.ചന്ദ്രശേഖരന്, പി.എസ്. ശ്രീരാമന്, പി.കെ. വേലായുധന്, എന്‍.എം. വിജയന്, സി.എ. പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് എ. നാഗേഷ് സ്വാഗതവും ആര്‍ട്ടിസ്റ്റ് എ. ഗോപാല്‍ജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: