Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 263-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 07:33 pm IST
in Samskriti

മനോരാജ്യമപി പ്രാജ്ഞാ ലഭന്തേ വ്യവസായിന:

ഗാധിനാ സ്വപ്നസംദൃഷ്ടം ഗത്വാ ലബ്ധമഖണ്ഡിതം

വസിഷ്ഠന്‍ തുടര്‍ന്നു: അതിനുശേഷം ഗാധി തന്റെ ഭ്രമാത്മകദര്‍ശനത്തില്‍ നിന്ന്‌ സ്വതന്ത്രനായി ഉണര്‍ന്നു. ബോധമുണര്‍ന്ന അദ്ദേഹം ‘ഞാന്‍ ഗാധിയാണ്‌’ എന്ന്‌ തിരിച്ചറിഞ്ഞു. തന്റെ അനുഷ്ഠാനങ്ങള്‍ ചെയ്തുതീര്‍ത്ത്‌ ഗാധി നദിയില്‍ നിന്നും കരയ്‌ക്ക്‌ കയറി. അദ്ദേഹം ‘ഞാന്‍ ആരാണ്‌?, എന്താണ്‌ ഞാന്‍ കണ്ടത്‌? എങ്ങിനെയാണാ ദര്‍ശനം എന്നിലുണ്ടായത്‌?’ എന്നെല്ലാം ചിന്തിക്കാന്‍ തുടങ്ങി. ക്ഷീണിച്ച്‌ അവശമായിരുന്നതു കൊണ്ടാണ്‌ തന്റെ മനസ്സ്‌ ഇങ്ങിനെയൊരു വിസ്മയവിദ്യ പ്രകടിപ്പിച്ചതെന്ന്‌ അദ്ദേഹം വിചാരിച്ചുറച്ചു.

അവിടെനിന്നും തിരികെ നടക്കുമ്പോഴും താന്‍ കണ്ട ദര്‍ശനത്തെപ്പറ്റിയും അതില്‍ തന്റെ ബന്ധു മിത്രാദികളായിരുന്നവരെപ്പറ്റിയും അതിലെ മാതാപിതാക്കളെപ്പറ്റിയും അദ്ദേഹം ആലോചിച്ചുകൊണ്ടിരുന്നു.

അദ്ദേഹം ആലോചിച്ചു: തീര്‍ച്ചയായും ഞാന്‍ കണ്ടതെല്ലാം വെറും ഭ്രമദൃശ്യങ്ങള്‍ മാത്രം. കാരണം ഇപ്പോള്‍ എനിക്കൊന്നിനെപ്പറ്റിയും ആശയസങ്കല്‍പ്പങ്ങളും ധാരണകളും ഇല്ലല്ലോ. കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം മറ്റൊരു ബ്രാഹ്മണന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഗാധി അതിഥിയെ സല്‍ക്കരിച്ച്‌ ഉപചാരങ്ങള്‍ നല്‍കി. അദ്ദേഹം അതിഥിയോട്‌ ചോദിച്ചു: അങ്ങെന്താണ്‌ പരിക്ഷീണനായിരിക്കുന്നത്‌? എന്തുപറ്റി? അതിഥി പറഞ്ഞു: ഞാന്‍ ഉള്ളത്‌ പറയാം. അങ്ങ്‌ വടക്ക്‌ കീര എന്നൊരു രാജ്യമുണ്ട്‌. അവിടെ ഞാനൊരുമാസം സുഖഭോഗങ്ങളോടെ നഗരവാസികളുടെ അതിഥിയായി കഴിഞ്ഞു. അപ്പോള്‍ ഞാനൊരു കഥ കേട്ടു. അതി വിചിത്രമായ ഒരു കഥ.

ഒരു ചണ്ഡാളനായ കാട്ടുജാതിക്കാരന്‍ എട്ടുകൊല്ലം ആ രാജ്യം ഭരിച്ചു എന്നും എന്നാല്‍ അവസാനം അയാളുടെ തനിനിറം അവര്‍ക്ക്‌ ബോധ്യപ്പെട്ടു എന്നും അവര്‍ പറഞ്ഞു. അയാളുടെ ഭരണമേല്‍പ്പിച്ച അപമാനത്താല്‍ അനേകം ബ്രാഹ്മണര്‍ ആത്മാഹുതി ചെയ്തുവത്രേ.

അതുകേട്ടിട്ട്‌ എനിക്കും സ്വയം ആകെ അശുദ്ധി വന്നതുപോലെയൊരു തോന്നല്‍ . അതുകൊണ്ട്‌ ഞാനുടനെ പ്രയാഗ എന്ന പുണ്യസ്ഥലത്ത്‌ പോയി കഠിനമായ തപസ്സിലേര്‍പ്പെട്ടു. കൂടുതല്‍ കാലം ഉപവസിച്ചതിനാലാണു ഞാനിങ്ങിനെ ക്ഷീണിതനായിരിക്കുന്നത്‌. ഞാനിന്നാണാവ്രതം അവസാനിപ്പിക്കുന്നത്‌. അന്ന്‌ രാത്രി അവിടെ ഗാധിയുടെ അതിഥിയായിക്കഴിഞ്ഞശേഷം ബ്രാഹ്മണന്‍ അവിടം വിട്ടുപോയി.

ഗാധി വീണ്ടുമിങ്ങിനെ ആലോചിച്ചു. ഞാനെന്റെ ഭ്രമകല്‍പ്പനയില്‍ കണ്ട ദൃശ്യം എന്റെ അതിഥിയ്‌ക്ക്‌ യാഥാര്‍ത്ഥ്യമായിരുന്നു! എന്നാലീ കഥയുടെ പുറകിലെ കാര്യമെന്തെന്ന്‌ സ്വയം കണ്ടുപിടിച്ചിട്ട്‌ തന്നെ കാര്യം!. അങ്ങിനെ നിശ്ചയിച്ചുറച്ച്‌ ഗാധി ഭൂതമണ്ഡലമെന്ന പ്രദേശത്തേയ്‌ക്ക്‌ പോയി. ‘ഗാധി തന്റെ ഭ്രമകല്‍പ്പനയില്‍ കണ്ടതെല്ലാം അവിടെയും കണ്ടു. ഉയര്‍ന്നു വികസിച്ച അവബോധമുള്ളവര്‍ക്ക്‌ സ്വപ്രയത്നഫലമായി മനസാ സങ്കല്‍പ്പിച്ചതെല്ലാം നടപ്പിലാക്കാന്‍ കഴിയും.’ അവിടെ അദ്ദേഹം താമസിച്ചിരുന്ന ഗ്രാമം കണ്ടു. അതദ്ദേഹത്തിന്റെ ബോധതലത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടന്നിരുന്നുവല്ലോ. അവിടെ തന്റെ കുടിലില്‍ (നായാട്ടുകാരന്റെ കുടിലില്‍ താനുപയോഗിച്ചിരുന്ന സാമഗ്രികളെല്ലാം അങ്ങിനെതന്നെയുണ്ടായിരുന്നു. എന്നാല്‍ വീട്‌ വളരെ മോശം അവസ്ഥയിലായിരുന്നു.

കുടുംബാംഗങ്ങള്‍ മാംസം തിന്നിട്ടവശേഷിപ്പിച്ച നിരവധി മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍ അവിടെക്കണ്ടു. ഒരു ശ്മശാനംപോലെ തോന്നിച്ച ആ സ്ഥലം അദ്ദേഹം വിസ്മയത്തോടെ നോക്കി നിന്നു. അവിടെനിന്നും മറ്റൊരു ഗ്രാമത്തില്‍പ്പോയി അദ്ദേഹം ആ നാട്ടുകാരോടിങ്ങിനെ ചോദിച്ചു: ‘അവിടെ ഭൂതമണ്ഡല ഗ്രാമത്തിലെ ഇന്ന വീട്ടില്‍ താമസിച്ചിരുന്ന ആ നായാട്ടുകാരനെപ്പറ്റി നിങ്ങള്‍ക്കെന്തെങ്കിലും അറിയാമോ?’ അവര്‍ പറഞ്ഞു: മഹാത്മന്‍, തീര്‍ച്ചയായും ഞങ്ങള്‍ക്കറിയാം. അവിടെ ഭീകരനായ ഒരു ചണ്ഡാളനാണ്‌ വസിച്ചിരുന്നത്‌. അയാള്‍ ഏറെ വയസ്സാവുന്നതുവരെ ജീവിച്ചിരുന്നു. അയാളുടെ ബന്ധുക്കളെല്ലാം മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം കീര എന്നൊരു രാജ്യത്ത്‌ ചെന്ന്‌ അവിടുത്തെ രാജാവായി എട്ടുകൊല്ലം ഭരിച്ചു. അദ്ദേഹം കാരണം അനേകം പേര്‍ മരണപ്പെട്ടതറിഞ്ഞു അദ്ദേഹവും സ്വയം മരണത്തിനു വിട്ടുകൊടുത്തു. അങ്ങെന്താണ്‌ അയാളെപ്പറ്റി ചോദിച്ചത്‌? അങ്ങയുടെ ബന്ധുവായിരുന്നോ അയാള്‍ ? അല്ലെങ്കില്‍ അയാളുമായി ബന്ധമുള്ള ആരെയെങ്കിലും അങ്ങേയ്‌ക്കറിയാമോ?

ഇതുകേട്ട്‌ ഗാധി വീണ്ടും വിസ്മയചകിതനായി

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Bollywood

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

World

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.