ന്യൂദല്‍ഹി: റിലയന്‍സ് പവര്‍ സിഇഒ ജെ.പി.ചലസാനി രാജിവച്ചു. അനില്‍ അംബാനിയുടെ അടുത്ത സുഹൃത്തായ ചലസാനി രാജി വയ്ക്കുന്നതിനുള്ള കാരണം വ്യക്തമല്ല. പൊതുമേഖലാ സ്ഥാപനമായ എന്‍ ടി പി സിയില്‍ നിന്നും 2008 ലാണ് ഇദ്ദേഹം റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറില്‍ എത്തുന്നത്. ചലസാനിയുടെ മേല്‍നോട്ടത്തില്‍ ഒട്ടനവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
ചലസാനി സിഇഒ ആയിരുന്നപ്പോള്‍ മധ്യപ്രദേശിലെ സസന്‍, ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം, ഝാര്‍ഖണ്ഡിലെ തിലൈയ എന്നിവിടങ്ങളിലായി 20,000 കോടി രൂപയുടെ അള്‍ട്രാമെഗാ വൈദ്യുത പദ്ധതികളിലാണ് റിലയന്‍സ് പവര്‍ കരാറൊപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: