കൊച്ചി: യാത്രയില്‍ കൂടെ കൊണ്ടുനടക്കാവുന്ന വയര്‍ലെസ് സ്പീക്കറുകള്‍ ഡിഎ-എഫ്61 സാംസങ്ങ് ഇലക്ട്രോണിക്സ് വിപണിയിലെത്തിച്ചു. ഒതുങ്ങിയ ഡിസൈനും മെറ്റാലിക് ഫിനിഷുമുള്ള ഈ സ്പീക്കര്‍ മിക്കവാറും എല്ലാത്തരം ഉന്നത നിലവാരമുള്ള ഉല്പന്നങ്ങള്ക്കുമൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ശേഷിയുള്ളതാണ്.
ഏറ്റവും ഉയര്‍ന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) സാങ്കേതികത ഉപയോഗിക്കുന്ന ഈ സ്പീക്കര്‍, ബ്ലൂടൂത്ത് 3.0 ഉപയോഗിച്ച് മിക്കവാറും എല്ലാ പോര്‍ട്ടബിള്‍ ഡിവൈസുകളുമായും പെയര്‍ ചെയ്യാവുന്നതാണ്.
3.5 എംഎം ജാക്ക് ഉപയോഗിച്ച് ഇതര ഡിവൈസുകളുമായി കണക്ട് ചെയ്യാനുള്ള ഓപ്ഷനും, യുഎസ്ബി പോര്‍ട്ടും, ടിവി തുടങ്ങിയ ഉപകരണങ്ങളുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്ന സൗണ്ട് ഷെയര്‍ സംവിധാനവും ഇതിലുണ്ട്.
ഹൈഫൈ സൗണ്ട് സിസ്റ്റത്തിന്റെ മികവ് നല്കുന്ന ഈ സ്പീക്കര്‍ ഫുള്‍ ചാര്‍ജില്‍ 10 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ശബ്ദത്തിലെ ബാസ് അടക്കം ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാനും ഇതില്‍ സംവിധാനമുണ്ട്. വില 17,990 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: