തിരുവനന്തപുരം: കഴിഞ്ഞ നാല് മാസമായി തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യത്തോട് നീതി പുലര്‍ത്താനാണ് ഇപ്പോഴും രാജി വയ്ക്കാതെ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ കുറെ മാസങ്ങളായി മാധ്യമങ്ങള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. എന്നാല്‍ അതിലൊന്നും തന്നെ ഒരു വാസ്തവം ഇല്ല. വാര്‍ത്തകളില്‍ വസ്തുതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനല്ല.
തെറ്റും ശരിയും കണ്ടെത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: