കോഴിക്കോട്: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എളമരം കരീമിന്റെ ബന്ധു ടി.പി.നൗഷാദിനെതിരായ ഭൂമി തട്ടിപ്പു കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുക.
ഓഹരി വാഗ്ദാനം ചെയ്ത് കോഴിക്കോട്, മുക്കം, ബാലുശേരി എന്നിവടങ്ങളിലെ ക്വാറി ഉടമകളില്‍ നിന്ന് 55 ഏക്കര്‍ ഭൂമി തട്ടിയെന്ന പരാതിയിലാണ് അന്വേഷണം. നൗഷാദിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പ്രത്യേക അന്വേഷണം വേണമെന്ന് തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: