കൊച്ചി: കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി. ഇതുമൂലം പശ്ചിമകൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഇന്നലെ രാത്രിയാണ് പൈപ്പ് പൊട്ടിയത് കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ മതിലിനകത്തുള്ള 700 എം.എം പൈപ്പാണ് പൊട്ടിയതെന്ന് ജലവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ തുടങ്ങിയ അറ്റകുറ്റപ്പണി തുടരുകയാണ്.
തേവര, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, തോപ്പുംപടി, ഷിപ്പ് യാര്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായി പമ്പിങ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. 40 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. എം.ജി റോഡിലെ ഗതാഗത കുരുക്ക് അറ്റകുറ്റപ്പണിക്ക് തടസം ഉണ്ടാക്കുന്നുണ്ട്.
ഷിപ്പ് യാര്‍ഡിന്റെ മതില് പൊളിച്ച് മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. അതുകൊണ്ട് തന്നെ ഇരുപത്തിനാല് മണിക്കൂറിലേറെ സമയമെടുത്ത് മാത്രമേ തകരാര്‍ പരിഹരിക്കാന്‍ സാധിക്കുള്ളുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: