കൊച്ചി: കേരളത്തിന്റെ ആദ്യ സമ്പൂര്‍ണ ലൈഫ്സ്റ്റെയില്‍ ജൂവലറിയായ ‘ഭീമ ബൊട്ടിക്’ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി കൊച്ചി ലുലു മാളില്‍ ഉദ്ഘാടനം ചെയ്തു. പൈതൃകവും ചാരുതയും അനശ്വരതയും ചേരുന്ന ആഭരണങ്ങളുടെ വിശാലശ്രേണിയുമായാണ് ഭീമ ബൊട്ടിക് ലുലു മാളില്‍ ആരംഭിച്ചത്.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഇനങ്ങള്‍ അവരുടെ അഭിരുചിക്കും സൗന്ദര്യബോധത്തിനും കലാപരതയ്ക്കും ഇണങ്ങുന്ന രൂപത്തിലാണ് ഭീമയില്‍ രൂപകല്‍പ്പന ചെയ്യുന്നത്.
ഭംഗിയും സമകാലികതയും സൗമ്യതയും ആകര്‍ഷകമായ രൂപകല്‍പ്പനയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഭീമ ബൊട്ടിക് പ്രധാനമായും ഉദ്ദേശിക്കുന്നത്. രൂപകല്‍പ്പനയിലെ സാങ്കേതിക മേന്മ ഫാഷന്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്സിന് കൂടുതല്‍ അനുകൂലമാകുന്നു.
ജഡായു, ഡയമണ്ട്സ്, ജെംസ്റ്റോണ്‍സ്, ഫ്യൂഷന്‍, ലൈഫ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ശ്രേണികളിലാണ് ഭീമ ബൊട്ടികില് ആഭരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡയമണ്ട്സ്, ജെംസ്റ്റോണ്‍സ്, ആന്റിക്സ്, പ്ലാറ്റിനം തുടങ്ങിയവയിലാണ് ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. അത്യാധുനികവും ചാരുതയുമാര്‍ന്ന ഇന്റീരിയറുകളാണ് ഭീമ ബൊട്ടികിനകത്തുള്ളത്. ഡിസൈനര്‍ ആഭരണങ്ങളോട് പുതിയ കാലത്തുള്ള അഭിനിവേശമാണ് ഭീമ ബൊട്ടികിന്റെ പിറവിക്കു പിന്നിലെന്ന് ചെയര്മാന് ബി. ബിന്ദുമാധവ് പറഞ്ഞു.
ആഭരണങ്ങള്‍ തേടി ഇനിയാരും പുറമെ അലയേണ്ടതില്ലെന്നും അതിനുള്ള അവസരമാണ് ഭീമ ബൊട്ടിക് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താവിന് മികച്ചൊരു അനുഭവമാണ് ഭീമയുടെ പുതിയ ഷോറൂം സമ്മാനിക്കുകയെന്ന് ജനറല്‍ മാനെജര്‍ സത്യന് എം.ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: