കൊച്ചി: ഇന്ത്യന്‍ സ്റ്റീല്‍ കോര്പറേഷന് (ഐഎസ്സി)രാജ്യത്തെ ആദ്യത്തെ നാലടി വീതിയിലുള്ള കളര്‍ കോട്ടിങ്ങോടുകൂടിയ ‘അള്‍ട്രാഷൈന്‍ എക്സ്എല്‍’ സ്റ്റീല്‍ ഷീറ്റ് പുറത്തിറക്കി. ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഉല്‍പ്പന്നത്തിന്റെ പെയിന്റിന് ഏറെ ആയുസ് ലഭിക്കുന്ന രീതിയിലാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനെയും ചെറുക്കാന്‍ പോന്ന 650 എംപിഎ ശക്തിയുണ്ട്. വിവിധ നിറങ്ങളില്‍ ഉല്‍പ്പന്നം ലഭ്യമാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് ഉല്‍പ്പന്നം നിര്‍മിച്ചിരിക്കുന്നതെന്ന് ഐഎസ്സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്ജുന് സലാനി പറഞ്ഞു. ആഭ്യന്തര വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ഐഎസ്സിക്ക് 40 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. രുചി ഗ്രൂപ്പ്, ജപ്പാന് കേന്ദ്രീകരിച്ചുള്ള മിത്സൂയി ആന്‍ഡ് കമ്പനി എന്നിവയുടെ സംയുക്ത സംരഭമാണ് ഇന്ത്യന്‍ സ്റ്റീല്‍ കോര്പറേഷന് ലിമിറ്റഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: