വാഷിംഗ്ടണ്‍: ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളത്തിന്റെ കണികകള്‍ അടങ്ങിയിരിക്കുന്നുവെന്ന് ചൊവ്വായില്‍ പര്യവേക്ഷണം തുടരുന്ന റോവര്‍ ക്യൂര്യോസിറ്റി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വാപ്രതലത്തിലെ ഓരോ ഘനയടി മണ്ണില്‍നിന്നും ഓരോ ലിറ്റര്‍ വെള്ളംവീതം ഊറ്റിയെടുക്കാനാകുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ന്യൂയോര്‍ക്കില്‍ റിന്സ്സെലാര് പോളിടെക്നിക് ഇന്‍സ്റ്റിട്ട്യൂട്ടിലെ ലാറി ലിഷിം പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ക്യൂര്യോസിറ്റി ചൊവ്വയിലെത്തിയത്. ചൊവ്വാ മധ്യരേഖയ്ക്കടുത്ത് ഗെയ്ല് ക്രാറ്ററില്‍ നിന്ന് അതിനൂതനമായ ലേസറുകളും സകൂപ്പസും ഉപയോഗിച്ച് എല്ലാ വിധ തെളിവുകളും കണ്ടെത്തി വരികയായിരുന്നു ക്യൂര്യോസിറ്റി. ക്യൂര്യോസിറ്റി ശേഖരിച്ച മണ്ണിന്റേയും പൊടിയുടേയും ചെളിയുടേയും മറ്റും അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞന്മാര് പഠനം നടത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള ക്യൂര്യോസിറ്റിയുടെ കണ്ടെത്തലുകളെ സാമ്പിള്‍ അനാലിസിസ് അറ്റ് മാര്‍സ്(സാം) എന്നാണ് പറയുന്നത്. ഈ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ 835 സെല്‍ഷ്യസില്‍ ചൂടാക്കിയപ്പോള്‍ വന്‍ തോതിലുള്ള വെള്ളത്തിന്റെ കണികകള്‍ ഉള്കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
ജനങ്ങളെ ആരെയെങ്കിലും ചൊവ്വയിലേക്ക് അയക്കുകയാണെങ്കില്‍ അവിടുത്തെ ഉപരിതലത്തില്‍ നിന്ന് അല്‍പ്പം മണ്ണെടുത്ത് ചൂടാക്കിയാല്‍ മാത്രം മതി, വെള്ളം ഉണ്ടായി തുടങ്ങും! ക്യൂരിയോസിറ്റി നല്കിയ വിവരങ്ങള്‍ വിശകലനം ചെയ്ത് അഞ്ച് ഗവേഷണപ്രബന്ധങ്ങളാണ് പുതിയ ലക്കം സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവയിലൊന്നിലാണ്, ചൊവ്വാപ്രതലത്തിലെ മണ്‍തരികളിലെ ജലതന്മാത്രകളുടെ സാന്നിധ്യം സംബന്ധിച്ച വിവരമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: