കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദിവാസി ഗോത്രസഭ അധ്യക്ഷ സി.കെ. ജാനു വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്.
വയനാട് പാര്‍ലമെന്റ് മണ്ഡലം ആദിവാസികള്‍ക്ക് സംവരണം ചെയ്യണമെന്നും ഗീതാനന്ദന് ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. മുന്നണികളിലെ പല ഘടകകക്ഷികളെ അപേക്ഷിച്ച് ആദിവാസി ഗോത്രമഹാസഭയ്ക്ക് വോട്ടുബാങ്ക് ഉണ്ടെങ്കിലും തങ്ങള്‍ക്ക് സീറ്റ് നല്കാന് ഇരുമുന്നണികളും ഒരുക്കമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സീറോലാന്റ്ലസ് പദ്ധതി ഭൂമാഫിയകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ഭൂപരിഷ്കരണ സമിതി കണ്‍വീനര്‍ കൂടിയായ ഗീതാനന്ദനും ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഭൂരഹിതരെ കബളിപ്പിക്കലാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ സംസ്ഥാനത്ത് ഭൂസമരം ശക്തിപ്പെടുത്തും. ഒക്ടോബര്‍ 16 ന് തിരുവനന്തപുരത്ത് കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ആദിവാസി മേഖലയായ പൂക്കോട് നിര്‍മിച്ചിരിക്കുന്ന വെറ്റിനറി കോളേജ് പൊളിച്ചുനീക്കുന്നതിനുവേണ്ടി കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: