സങ്കല്പ്പത്താല് കിട്ടുന്ന ശക്തിയല്ലാതെ മറ്റൊന്നില്ല. ഏവനെങ്കിലും അതിനെ നിഷേധിച്ചുകളയുന്നുവെങ്കില് ഈ സങ്കല്പ്പശക്തിക്ക് വിരോധമായി നിഷേധിക്കല്‍ നിമിത്തം മേല്‍ സങ്കല്പ്പശക്തിക്ക് നേരെ പാപമാണ്. അതിനാല്‍ അവര്‍ ഈശ്വരശിക്ഷയ്ക്ക് അര്‍ഹരായി ഭവിക്കും. മേല്‍പ്രകാരം ഭക്തന്, ഭാഗ്യവാന്, ഭഗവാന് ഈ സ്ഥാനത്തെത്തിയവര്‍ക്ക് ഇങ്ങനെയുളള വിഗ്രഹപ്രതിഷ്ഠകള്കൊണ്ട് ആവശ്യമില്ലെന്ന് അവഗണിച്ച് ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന യാതൊരുവിധ ആരാധനകളും നടത്താതിരുന്നാല്‍ യാതൊരു പ്രകാരത്തിലും അവര്‍ക്ക് പാപമില്ല. കാരണം, താന്‍ അറിഞ്ഞ് തന്നെ വച്ചാരാധിച്ച്, തന്നെത്താന്‍ ശുദ്ധീകരിച്ച്, തന്നെവച്ച് താന്‍ തന്നെ ആരാധിച്ചുപോരുന്നു. തന്നെത്താന്‍ ആശ്വസിച്ച് തന്നെക്കൊണ്ട് താന്‍ ആനന്ദിച്ച് ഇങ്ങനെ തന്റെ അറിവും ആചാരവും വിശുദ്ധിയും ആരാധനയും ആശ്വാസവും ആനന്ദവുമായ ഫലം തന്നില്‍ത്തന്നെ നാമസങ്കീര്‍ത്തനമായി ഭവിച്ചു. ഇതിനാല്‍ കലിയുഗത്തിലെ മോക്ഷം, അല്ലെങ്കില്‍ രക്ഷ നാമസങ്കീര്‍ത്തനമായി ഭവിച്ചു. നാമസങ്കീര്‍ത്തനം മനുഷ്യന് തന്നെയാണ്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: