Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 261-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 08:02 pm IST
in Samskriti

ഏവം സ ശ്വപചോ രാജ്യം പ്രാപ കീരപുരാന്തരേ

ആരണ്യം ഹരിണം പുഷ്ടമപ്രാണമിവ വായസ:

വസിഷ്ഠന്‍ തുടര്‍ന്നു: ജലത്തില്‍ അപ്പോഴും മുങ്ങിയിരുന്ന ഗാധി താന്‍ ഭൂതമണ്ഡലം എന്ന ഒരിടത്തെ ഒരു ഗോത്രവനിതയുടെ ഗര്‍ഭത്തില്‍ ഭ്രൂണഭാവത്തില്‍ കിടക്കുന്നതായിക്കണ്ടു. ആ സ്ത്രീശരീരത്തിനകത്തെ ഗര്‍ഭത്തിനുള്ളില്‍ മാംസവും ചോരയും മറ്റു വൃത്തികേടുകളും തന്നെ വലയം ചെയ്തിരിക്കുന്നതായി ഗാധിയറിഞ്ഞു. കാലക്രമത്തില്‍ ആ സ്ത്രീ ഒരു ബാലനെ പ്രസവിച്ചു. കുറച്ചുസമയം ആ കുട്ടി സ്വന്തം മലത്തില്‍ കിടന്നുരുണ്ടു !. അച്ഛനമ്മമാരെപ്പോലെ കറുത്ത ദേഹം. കുട്ടി വീട്ടിലെ ഓമനയായി വളര്‍ന്നു. അങ്ങിനെ അയാളൊരു സുന്ദര തരുണനായിത്തീര്‍ന്നു. നല്ലൊരു വേട്ടക്കാരനായിരുന്നു അയാള്‍ . ഒരു ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടിയെ അയാള്‍ വിവാഹവും ചെയ്തു. കാട്ടിലയാള്‍ സ്വതന്ത്രനായി വിഹരിച്ചു ജീവിച്ചു.

അയാളുടെ ജീവിതം ഊര്‌ ചുറ്റുന്ന നാടുതെണ്ടികളുടേതായിരുന്നു. ചിലപ്പോള്‍ കുറ്റിച്ചെടികള്‍ക്കിടയിലയാള്‍ ഒളിച്ചു. ചിലപ്പോള്‍ ഗുഹകളില്‍ അഭയം തേടി. അയാള്‍ താമസംവിനാ ഒരു പിതാവായി. അയാളെപ്പോലെതന്നെ ദുഷ്ടസ്വഭാവികളും ക്രൂരവിനോദികളുമായിരുന്നു അയാളുടെ മക്കള്‍.

അയാള്‍ക്ക്‌ വലിയൊരു കുടുംബമുണ്ടായിരുന്നു. അനേകം ബന്ധുക്കളും സുഹൃത്തുക്കളും. അയാള്‍ക്ക്‌ വയസ്സായി. ബന്ധുമിത്രാദികള്‍ ഓരോരുത്തരായി മരിച്ചു. അയാളെ മരണം കൊണ്ടുപോവാത്തതുകൊണ്ടയാള്‍ അന്യരാജ്യങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. പലയിടങ്ങളിലും സഞ്ചരിച്ചു. അങ്ങിനെ നടക്കുമ്പോള്‍ ഐശ്വര്യസമ്പന്ന സമ്പൂര്‍ണ്ണമായ ഒരു വലിയ നഗരത്തിലെത്തിച്ചേര്‍ന്നു. നെറ്റിപ്പട്ടം കെട്ടിയ ഒരാന തലസ്ഥാന നഗരവാതില്‍ക്കല്‍ നില്‍ക്കുന്നു. ഈ ആനയ്‌ക്കൊരു പ്രത്യേക ദൗത്യമുണ്ടായിരുന്നു. നഗരത്തിലെ രാജാവ്‌ അവകാശികളായി മക്കളില്ലാതെ അടുത്തയിടയ്‌ക്ക്‌ മരണപ്പെട്ടിരുന്നു. ആ രാജ്യത്തിലെ രീതിയനുസരിച്ച്‌ ഈ രാജകീയനായ ആനയാണ്‌ അടുത്ത രാജാവിനെ തിരഞ്ഞെടുക്കേണ്ടത്‌.

ആഭരണവ്യാപാരി രത്നക്കല്ല്‌ തേടുംപോലെ ആന രാജപദവിക്കു യോജിച്ച ഒരാളെ തിരഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ്‌ കാട്ടുജാതിക്കാരനായ അയാളവിടെയെത്തുന്നത്‌. വേട്ടക്കാരനായ ഗാധി ആനയെ സാകൂതം സൂക്ഷിച്ചു നോക്കി. പെട്ടെന്ന്‌ ആന ഗാധിയെ തുമ്പിക്കൈകൊണ്ട്‌ തൂക്കിയെടുത്ത്‌ അതിന്റെ പുറത്തിരുത്തി. ഉടനെ തന്നെ നഗരത്തില്‍ പെരുംപറയും ശബ്ദകോലാഹലങ്ങളും തുടങ്ങി. ‘മഹാരാജാവ്‌ നീണാള്‍ വാഴട്ടെ’ എന്ന്‌ വിളിച്ചുപറഞ്ഞു ജനം ഓടിക്കൂടി. ആനയങ്ങിനെ രാജാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞു.

കേവലം കാട്ടുജാതിക്കാരനും നായാട്ടുകാരനുമായ ഗാധി ഇപ്പോള്‍ കൊട്ടാരത്തിലാണ്‌. സുന്ദര തരുണികള്‍ അദ്ദേഹത്തെ കുളിപ്പിച്ച്‌ അണിയിച്ചൊരുക്കി. വിലയേറിയ ആഭാരണങ്ങള്‍ അണിയിച്ചു. മാലയിട്ടു. സുഗന്ധം പൂശി. വെറുമൊരു വേടനായിരുന്നവന്‍ പൊടുന്നനവേ ഒരു രാജാവായി തിളങ്ങി. രാജകീയ ഛിഹ്നങ്ങളും കിരീടവും അണിഞ്ഞു. സിംഹാസനത്തില്‍ അദ്ദേഹം ആസനസ്ഥനായി.

‘അങ്ങിനെ ഗോത്രവര്‍ഗ്ഗക്കാരനായ ഒരു വേടന്‍ കിരാപുരമെന്ന രാജ്യത്തിന്റെ രാജാവായി.’ രാജഭോഗങ്ങളെല്ലാം അദ്ദേഹം ആസ്വദിച്ചു തുടങ്ങി. കാലക്രമത്തില്‍ രാജഭരണം അയാള്‍ക്ക്‌ വശമായി. അദ്ദേഹം ഗാവലന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു രാജാവായി ഏറെക്കാലം ഭരണം നടത്തി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.