കൊച്ചി : അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് തന്നെ ആരംഭിക്കാന്‍ സഹായകമായ സംവിധാനം ഗ്രന്റ്ഫോസ് ഇന്ത്യ വിപണിയിലെത്തിച്ചു. ഫാക്ടറിയില്‍ നിന്ന് തന്നെ ഫയര്‍ പമ്പുകള്‍ക്കൊപ്പം പൈപ്പ്, വാള്‍വുകള്‍, കണ്ട്രോള് സിസ്റ്റം എന്നിവയും സ്കിഡും ഘടിപ്പിച്ചിട്ടുള്ള സംവിധാനം പ്രാദേശിക ബില്‍ഡിങ് നിയമങ്ങള്‍ക്കും താരീഫ് ഉപദേശക സമിതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി തയ്യാറാക്കിയതാണ്.
അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചു പേര് മതി എന്നതാണ് ഗ്രന്റ് ഫോസ് സംവിധാനത്തിന്റെ പ്രത്യേകത. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പായുള്ള പമ്പുകള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഒഴിവാക്കാനും കഴിയുന്നു.
പൊക്കം കൂടിയ വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഭവന സമുച്ചയങ്ങള്‍, മള്‍ടിപ്ലക്സുകള്‍, വ്യവസായശാലകള്‍ എന്നിവയ്ക്ക് വളരെ അനുയോജ്യമാണ് ഗ്രന്റ്ഫോസിന്റെ അഗ്നിശമന സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: