കൊച്ചി: എല്‍ ആന്റ് ടിയുടെ സ്വിച്ച്ഗിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ വികസിപ്പിച്ചെടുത്ത സോളാര്‍ ലാന്റേണ്‍ കമ്പനി വിപണിയിലിറക്കി. ദിവ എന്നു പേരിട്ട ഈ സൂര്യറാന്തല്‍ നിലവിലുള്ള സൂര്യറാന്തലുകളേക്കാള് കാര്യക്ഷമമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സൂര്യപ്രകാശത്തില്‍ ഒരു തവണ മുഴുവനായി ചാര്‍ജു ചെയ്താല്‍ പരമാവധി തെളിച്ചത്തില്‍ 10 മണിക്കൂറും നൈറ്റ് മോഡില്‍ 40 മണിക്കൂറും പ്രകാശം നല്കാന് ദിവയ്ക്ക് സാധിക്കുമെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രണ്ടു രീതിയില്‍ ചാര്‍ജ് ചെയ്യാമെന്നതാണ് ദിവയുടെ പ്രധാന സവിശേഷത. 5ഡബ്ല്യു റേറ്റിംഗുള്ള സോളാര്‍ പാനലുകളിലൂടെയും സാധാരണ വൈദ്യുതി ഉപയോഗിച്ചും ദിവ ചാര്‍ജ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: