അമൃതപുരി (കൊല്ലം): അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്ന സൈബര്‍ സുരക്ഷാ ഉപകരണം അമൃത പേഴ്സണല്‍ സെക്യൂരിറ്റി സിസ്റ്റം അമൃത സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി പുറത്തിറക്കി മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി സുരക്ഷാ ഉപകരണം പുറത്തിറക്കി.
പുറത്ത് കാണാനാകാത്തവിധം ആഭരണരൂപത്തില്‍ ധരിക്കാവുന്നതാണ് സൈബര്‍ സുരക്ഷാ ഉപകരണം. എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഇലക്ട്രോണിക് ഉപകരണമാണിത്. അതുകൊണ്ടുതന്നെ അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ പൊലീസിനോ കുടുംബാംഗങ്ങള്‍ക്കോ അപകടസന്ദേശം അയയ്ക്കാനാകും വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനും, ഒരു ബട്ടണ്‍ പ്രസ് ചെയ്താലുടന്‍ ആശയവിനിമയം നടത്താനും കഴിയും. ഈ ഉപകരണം വഴി ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് എസ്.എം.എസ്, വോയ്സ് കോള്‍ എന്നിവയും സാദ്ധ്യമാകും. അതോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷന്, ആശുപത്രി, ഫയര്‍ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വയം വിവരം കൈമാറുകയും ചെയ്യും.
കമ്മലിലോ മോതിരത്തിലോ സുരക്ഷിതമായി ഘടിപ്പിക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകല്പന. സ്ത്രീകളുടെ സുരക്ഷിതത്വം ലക്ഷ്യമിട്ട് 15 ലധികം പ്രത്യേകതകളോടെയാണ് ഉപകരണം തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവര്‍ക്കും ഇതുപയോഗിച്ചാല്‍ അവരെവിടെയാണുള്ളതെന്നും മറ്റും പെട്ടെന്നു മനസിലാക്കാനാകും.
മാതാ അമൃതാനന്ദമയിയുടെ നിര്‍ദ്ദേശാനുസരണമാണ് അപകടാവസ്ഥകളില്‍ സ്ത്രീകള്‍ക്ക് പോലീസിനെയും ബന്ധുക്കളെയും ബന്ധപ്പെടാനാകുന്നതും പുറത്തു കാണാത്തവിധത്തില്‍ ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: