കൊച്ചി : 2011-12 കാലയളവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയതിനുള്ള എഞ്ചിനിയറിങ് എക്സ്പോര്ട് പ്രമോഷന് കൗണ്‍സില്‍ ഇന്ത്യയുടെ (ഇഇപിസി) ഗോള്‍ഡ് ട്രോഫി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്ക് ലഭിച്ചു. വന്‍കിട സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ഹ്യൂണ്ടായ് ഒന്നാം സ്ഥാനത്തെത്തിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഹ്യൂണ്ടായ് സീനിയര്‍ ജനറല്‍ മാനേജര്‍ (സെയില്‍സ്) വി. ആനന്ദും സീനിയര്‍ മാനേജര്‍ (എക്സ്പോര്‍ട്സ്) ജി. രഘുരാമനും അവാര്‍ഡ് ഏറ്റുവാങ്ങി.
ഹ്യൂണ്ടായ് ഇന്ത്യയുടെ ചെന്നൈ ഫാക്റ്ററിയില്‍ നിന്ന് 1999 മുതല്‍ കാര്‍ കയറ്റുമതി ചെയ്തുവരുന്നു. 2010 ഫെബ്രുവരിയില്‍ 10 ലക്ഷം കാര്‍ കയറ്റുമതി എന്ന നേട്ടം കൈവരിക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു. രാജ്യത്തെ കാര്‍ നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഹ്യൂണ്ടായ് 2004 മുതല്‍ കാര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണ്. മൊത്തം കാര്‍ കയറ്റുമതിയുടെ 48 ശതമാനവും ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വകയാണ്. 2012-ല്‍ 250005 കാറാണ് ലാറ്റിനമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഹ്യൂണ്ടായ് കയറ്റിയയച്ചത്. 125-ാളം രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്തു വരുന്നു. ഇന്ത്യയിലെ ഉല്പാദനത്തിന്റെ 40 ശതമാനവും പുറത്തേക്കാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: